അഭിറാം മനോഹർ|
Last Modified വെള്ളി, 1 മെയ് 2020 (15:16 IST)
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഒരു പക്ഷേ തീരെ കുറവായിരിക്കും. മാംസാഹാരത്തിന് സമാനമായി ധാരാളം പ്രോട്ടീനും അമിനോ ആസിഡുമെല്ലാം കൂണിൽ ധാരാളം അടങ്ങിയിട്ടുണ്ട്.കൂടാതെ മറ്റ് ധാരാളം പോഷകഗുണങ്ങളും. കൂണിൽ പ്രോട്ടീൻ ധാരാളം ഉണ്ടെന്നറിയുന്നവർ ഒരുപാടുണ്ടാവാമെങ്കിലും വേറെയും ഒട്ടനേകം ഗുണങ്ങളടങ്ങിയ ഒന്നാണ് കൂൺ അഥവാ മഷ്‌റൂം. അവ എന്തെല്ലാമെന്ന് നോക്കാം.
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമെന്ന് കണക്കാക്കുന്ന കുറച്ച് ഭക്ഷണങ്ങളാണുള്ളത്. അവയിൽ ഒന്നാണ് കൂൺ. വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ സഹായകമാണ്. കൂടാതെ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കൂണിന് കഴിവുണ്ട്.അതിനാൽ തന്നെ ശരീരത്തിലെ അനാവശ്യ കൊഴുപ്പില്ലാതാക്കാൻ കൂൺ സഹായിക്കും.
കൂടാതെ ഓർമ്മ ശക്തി നിലനിർത്തുന്നതിനും കൂൺ കഴിക്കുന്നത് സഹായിക്കും.ആന്റി ഓക്സിഡന്റുകൾ ധാരളമടങ്ങിയ കൂൺ രോഗപ്രതിരോധ ശേഷി ഉയർത്തുന്നു. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.ശരീരഭാരം കുറയ്‌ക്കുന്നതിനും കൂൺ ഉത്തമമാണ്.