jibin|
Last Modified വ്യാഴം, 8 നവംബര്‍ 2018 (16:19 IST)
പുതിയ തലമുറയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഫാസ്‌റ്റ് ഫുഡുകള്‍. ജീവിത ശൈലിയില്‍ മാറ്റം വന്നതോടെ ഭൂരിഭാഗം പേരുടെയും ഭക്ഷണക്രമത്തിലും മാറ്റം സംഭവിച്ചു. പുരുഷന്മാരെ പോലെ സ്‌ത്രീകളും പുതിയ ആഹാര രീതികളോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
ഇന്നത്തെ യുവതലമുറ ഇഷ്‌ടപ്പെടുന്ന ഒരു വിഭവമാണ് ഗ്രില്‍ഡ് ചിക്കന്‍. എണ്ണയില്‍ വറുക്കാത്തതുകൊണ്ട്
നല്ലതാണെന്ന വിശ്വാസത്തിലാണ് ഭൂരിഭാഗം പേരും ഗ്രില്‍ഡ് ചിക്കന്‍ കഴിക്കുന്നത്. എന്നാല്‍, ഈ ഭക്ഷണ രീതി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ള വിഭവങ്ങള്‍ പതിവായി കഴിച്ചാല്‍ ഗില്ലന്‍ - ബാര്‍ സിന്‍ഡ്രോം എന്ന തരത്തിലുള്ള പക്ഷാഘാതം ഉണ്ടാകുമെന്നാണ് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായത്.
ഗ്രില്ലിലെ ചെറു ചൂടിലുള്ള കനലില്‍ ചുട്ടെടുക്കുമ്പോള്‍ ചിക്കന്‍ വേണ്ടത്ര രീതിയില്‍ വേവുന്നില്ല. ഇക്കാരണംകൊണ്ടുതന്നെ ചിക്കനിലുള്ള കാംപിലോബാക്‌ടര്‍ ജെജുനി എന്ന ബാക്‌ടീരിയ നമ്മുടെ ശരീരത്തില്‍ എത്തുകയും ഗില്ലന്‍ - ബാര്‍ സിന്‍ഡ്രോമിന് കാരണമാകുകയും ചെയ്യുന്നുയെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഉയര്‍ന്ന താപനിലയില്‍ തീയില്‍വെച്ച് ഗ്രില്‍ഡ് ചിക്കന്‍
പാചകം ചെയ്യുകയാണ്. പൂര്‍ണമായും വേകുന്നില്ല എന്ന കാരണത്താല്‍ വൃക്കകളെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. ഗില്ലന്‍ബാര്‍ സിന്‍ഡ്രോം ബാധിച്ചാല്‍ രോഗപ്രതിരോധശേഷി നശിപ്പിച്ച്, പേശികളും മറ്റും തളര്‍ന്ന് കിടപ്പിലായി പോകുന്ന അവസ്ഥയും ഉണ്ടാകാം.