സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 28 സെപ്‌റ്റംബര്‍ 2024 (11:37 IST)
സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബര്‍ മാസം സ്തനാര്‍ബുദ അവബോധ മാസമായി ആചരിക്കുകയാണ്. സ്തനാര്‍ബുദത്തെ തടയുക, പ്രാരംഭദശയില്‍ തന്നെ രോഗനിര്‍ണയം നടത്തി രോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കുക, അര്‍ബുദബാധിതരെ സാമൂഹികമായും മാനസികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഒക്ടോബര്‍ മാസം പിങ്ക് മാസമായി ആചരിക്കുന്നത്. സ്തനാര്‍ബുദ അവബോധ മാസാചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സൗജന്യ സ്താനാര്‍ബുദ പരിശോധന സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെ ചൊവ്വ,വ്യാഴം ദിവസങ്ങളില്‍ ഉച്ചക്ക് 1.30 മുതല്‍ 3.30 വരെയാണ് പരിശോധന ക്ലിനിക്കിന്റെ പ്രവര്‍ത്തനം. 30 വയസോ അതിന് മുകളിലൊ പ്രായമുള്ള വനിതകള്‍ക്ക് ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്കും
പരിശോധന ബുക്ക് ചെയ്യുന്നതിനും 0471 252 22 99 എന്ന നമ്പരില്‍ പകല്‍ 10 മണിക്കും 4 മണിക്കുമിടയില്‍ ബന്ധപ്പെടാം.