ഫേസ്‌വാഷ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഫേസ്‌വാഷുകള്‍ ദിവസവും ഉപയോഗിക്കാവുന്നതാണ്.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 7 ജനുവരി 2020 (16:50 IST)
യാത്ര ചെയ്യുമ്പോഴും മറ്റും മുഖം ഫ്രഷാകാന്‍ സഹായിക്കുന്നതാണ് ഫേസ്‌വാഷുകള്‍. സോപ്പ് കൊണ്ടു നടക്കാനുളള ബുദ്ധിമുട്ടു പരിഹരിച്ചത് ട്യൂബില്‍ അവതരിപ്പിച്ച ഈ ലിക്വിഡ് സോപ്പാണ്. യാത്രകളിലെ ഉപകാരവസ്തു എന്നതു മാത്രമല്ല സോപ്പിനു പകരക്കാരന്‍ എന്ന സ്ഥാനക്കയറ്റവും ഇന്ന് ഫേസ്വാഷുകള്‍ക്ക് സ്വന്തം.

ഫേസ്‌വാഷുകള്‍ ദിവസവും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ദിവസം മൂന്ന് തവണയില്‍ കൂടുതല്‍ വേണ്ട. എണ്ണമയമുളള ചര്‍മം, വരണ്ട ചര്‍മം എന്നിങ്ങനെ ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ച് പലതരത്തിലുളള ഫേസ്‌വാഷുകള്‍ ലഭിക്കും. ഏതു ചര്‍മത്തിനു യോജിച്ചതാണെന്ന് ഫേസ്‌വാഷിന്റെ ട്യൂബില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ജെല്‍ രൂപത്തിലും ഫോം രൂപത്തിലും ഫേസ്‌വാഷ് ഉണ്ട്. രണ്ടും നല്ലതാണെങ്കിലും ഫോം രൂപത്തിലുളളതാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. ഇവയാണ് ചര്‍മവുമായി കൂടുതല്‍ യോജിക്കുന്നതും. സൂഗന്ധം കൂടുതലുളളത് വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇവയില്‍ അലര്‍ജിക്കു സാധ്യതയുളള രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടാകും.

മുഖം കഴുകിയിട്ടു വേണം ഫേസ്‌വാഷ് പുരട്ടാന്‍. മുകളിലേക്ക് വളരെ മൃദുവായി മസാജ് ചെയ്യുക. ഒരു മിനിറ്റ് വരെ ഇങ്ങനെ ചെയ്യാം. തുടര്‍ന്ന് തണുത്ത വെളളം ഉപയോഗിച്ച് കഴുകി കളയുക. ശേഷം നല്ല ഉണങ്ങിയ തുണി കൊണ്ട് മുഖം ഒപ്പിയെടുക്കുക. ശക്തിയായി അമര്‍ത്തി തുടയ്‌ക്കേണ്ട ആവശ്യമില്ല. കാലാവധി തീര്‍ന്ന ഫേസ്‌വാഷ് ഒരു കാരണവശാലും ഉപയോഗിക്കരുത്.
മരുന്നുകള്‍ അടങ്ങിയ ഫേസ്‌വാഷുകളും ഉണ്ട്. മുഖക്കുരു, എണ്ണമയമുളള ചര്‍മം എന്നീ പ്രശ്‌നങ്ങള്‍ക്കായാണ് ഈ ഫേസ്‌വാഷുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുളളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ടൂത്ത് പേസ്റ്റ് നിങ്ങളുടെ ...

ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ടൂത്ത് പേസ്റ്റ് നിങ്ങളുടെ പല്ലിനു പണി തരും !
പല ടൂത്ത് പേസ്റ്റുകളിലും മണ്ണിലും പാറകളിലും സ്വാഭാവികമായി കാണപ്പെടുന്ന ധാതുവായ ഫ്‌ളൂറൈഡ് ...

ഈ ഭക്ഷണങ്ങളുടെ കൂടെ ഒരിക്കലും ചെമ്മീൻ കഴിക്കരുത്

ഈ ഭക്ഷണങ്ങളുടെ കൂടെ ഒരിക്കലും ചെമ്മീൻ കഴിക്കരുത്
ചെമ്മീൻ ഇഷ്ട്ടമല്ലാത്തവർ ഉണ്ടാകുമോ? പ്രത്യേക രുചി തന്നെയാണ് ചെമ്മീന്. ചെമ്മീർ റോസ്റ്റ്, ...

ABC Juice is not good: എബിസി ജ്യൂസിന്റെ പേരില്‍ ആളുകളെ ...

ABC Juice is not good: എബിസി ജ്യൂസിന്റെ പേരില്‍ ആളുകളെ പറ്റിക്കുന്ന മുറിവൈദ്യന്‍മാര്‍ !
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പുട്ടും പഴവും നല്ല കോംബിനേഷന്‍ ആണോ?

പുട്ടും പഴവും നല്ല കോംബിനേഷന്‍ ആണോ?
ഫൈബര്‍ ധാരാളം അടങ്ങിയ ഫലങ്ങളില്‍ ഒന്നാണ് പഴം

കുടലിന്റെ ആരോഗ്യത്തിന് എന്തൊക്കെ ശ്രദ്ധിക്കണം

കുടലിന്റെ ആരോഗ്യത്തിന് എന്തൊക്കെ ശ്രദ്ധിക്കണം
ശരീരത്തിന്റെ ശരിയായ ആരോഗ്യത്തിന് കുടലില്‍ നിന്നുള്ള മാലിന്യം പുറന്തള്ളേണ്ടത് ...