അനുബന്ധ വാര്‍ത്തകള്‍
- ഇത് ഭീകരം, ജെഎൻയു എന്നത് രാജ്യത്തെ അറിവിന്റെ അടയാളമായിരുന്നു; പ്രതികരണവുമായി മഞ്ജു വാര്യർ
- ഹോസ്റ്റൽ വാർഡൻ രാജിവച്ചു. അക്രമികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഹോസ്റ്റൽ ഉദ്യോഗസ്ഥനും !
- ജെഎൻയു: സർവകലാശാലകളെ രാഷ്ട്രീയകേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ലെന്ന് സ്മൃതി ഇറാനി, അമിത് ഷാ മറുപടി പറയണമെന്ന് കപിൽ സിബൽ
- 'ആക്രമണം നാസി മാതൃകയിൽ, അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടം'; ജെഎൻയുവിലെ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി
- ജെഎൻയു ആക്രമണത്തിൽ നാലുപേർ കസ്റ്റഡിയിൽ; ആസൂത്രണം നടന്ന് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ
'വിദ്വേഷത്തിനും അക്രമത്തിനുമെതിരെ ഒന്നിക്കണം, ഇത് ക്രൂരതയാണ്'; ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നിവിൻ പോളി
ജെഎന്‍യുവില്‍ സംഭവിച്ചത് ഭയാനകവും ആശങ്കാജനകവുമാണെന്ന് നിവിന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സംഘപരിവാര്‍ ക്രിമിനല്‍ സംഘം നടത്തിയ അക്രമത്തില്‍ പ്രതികരണവുമായി നടന് നിവിന്‍ പോളി. ജെഎന്‍യുവില്‍ സംഭവിച്ചത് ഭയാനകവും ആശങ്കാജനകവുമാണെന്ന് നിവിന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടന്ന ആക്രമണത്തിനു പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടണം. അക്രമത്തിനും വിദ്വേഷത്തിനും എതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും നിവിന്‍ പോളി പറഞ്ഞു.
ഞായറാഴ്ച്ച രാത്രിയായിരുന്നു ജെഎന്‍യുവില്‍ പുറത്തുനിന്നെത്തിയ സംഘപരിവാര്‍ ക്രിമിനല്‍ സംഘം അക്രമം നടത്തിയത്.