ഇനി ലൈംഗിക ബന്ധത്തിലൂടെ എയ്‌ഡ്‌സ് പകരില്ല; മരുന്ന് കണ്ടെത്തിയത് യൂറോപ്പിലെ ഗവേഷകര്‍

  hiv ,  hiv transmission , health , life style , എച്ച്ഐവി , വൈറസ് , എയ്‌ഡ്‌സ്
ന്യൂയോര്‍ക്ക്| Last Modified വെള്ളി, 3 മെയ് 2019 (13:55 IST)
എയ്‌ഡ്‌സ് (എച്ച്ഐവി) വൈറസ് പടരുന്നത് തടയാന്‍ കഴിയുന്ന മരുന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആയിരം സ്വവര്‍ഗാനുരാഗികളില്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണം വിജയമാണെന്നാണ് ദി ഗാര്‍ഡിയന്‍ വ്യക്തമാക്കുന്നത്.

ആന്‍റി റെട്രോവൈറല്‍ എന്ന മരുന്നാണ് ഗവേഷകര്‍ എയ്‌ഡ്‌സിനെതിരെ കണ്ടെത്തിയത്. ഈ മരുന്ന് ഉപയോഗിച്ചാല്‍ എച്ച്ഐവി ബാധിച്ച ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പോലും വൈറസ് പകരില്ല.

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി വൈറസുകളെ നശിപ്പിക്കാന്‍ ആന്‍റി റെട്രോവൈറല്‍ എന്ന മരുന്നിന് സാധിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. മരുന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ വൈദ്യ ശാസ്‌ത്രത്തില്‍ വന്‍ കുതിപ്പാകും ഉണ്ടാകുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :