Last Modified ബുധന്‍, 17 ഏപ്രില്‍ 2019 (18:53 IST)
ശരീരത്തിനാവശ്യമായ പ്രോട്ടീൻ എത്തിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് ശരീര പേശികളുടെ വളർച്ചക്കും വികാസത്തിനും സഹായിക്കും. മുട്ടയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതു ചർമ്മത്തിനും, ഹൃദയത്തിനും സംരക്ഷണം നൽകുന്നതാണ്.
എല്ലുകളെ ബലപ്പെടുത്തുന്നത്തിൽ
മുട്ട വലിയ പങ്കാണ് വഹിക്കുന്നത്. വിറ്റാമിൻ ഡി, ഫോസ്ഫറസ് എന്നീ ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മുട്ടക്ക് പ്രത്യേക കഴിവാണുള്ളത്. മുട്ടയിലടങ്ങിയിരിക്കുന്ന കോളിൻ, വിറ്റാമിൻ ബി തുടങ്ങിയവ തലച്ചോറിന്റെ പ്രവർത്തനത്തെ മേച്ചപ്പെടുത്തുത്താൻ സഹായിക്കും.
മിക്കപ്പോഴും വീടുകളിൽ പ്രഭാതഭക്ഷണമായി മുട്ട കഴിക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റിൽ ദിവസവും ഓരോ മുട്ട വീതം ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്.
പ്രോട്ടീൻ ധാരാളം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ആറ് ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഏതാണ്ട് 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.