അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 നവംബര്‍ 2023 (18:50 IST)
പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം ആളുകളില്‍ രോഗസാധ്യത ഉയര്‍ത്തുന്ന ഒന്നാണ്. മഴക്കാലത്തില്‍ നിന്നും മാറി മഞ്ഞുകാലം അല്ലെങ്കില്‍ തണുപ്പ് കാലത്തിലേക്ക് മാറുമ്പോള്‍ ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ആവശ്യമാണ്. തണുപ്പ് കാലത്തെ ആരോഗ്യത്തിനായി അതിനാല്‍ തന്നെ ഭക്ഷണത്തിലടക്കം പല കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
തണൂപ്പ് കാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകുവാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ തണുപ്പ് കാലങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ചെക്കപ്പുകള്‍ നടത്തി ആരോഗ്യം ഉറപ്പാക്കുക. കൂടാതെ നെഞ്ചിലടക്കം ഇന്‍ഫെക്ഷനുണ്ടാകാനുള്ള സാധ്യത തണുപ്പ് കാലത്ത് അധികമാണ്. അതിനാല്‍ തന്നെ ആരോഗ്യപരിശോധനകള്‍ ഈ കാലയളവില്‍ ആവശ്യമായ ഒന്നാണ്.
തണുപ്പിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും ഈ സമയത്ത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് തണുപ്പിനെ പ്രതിരോധിക്കുമെന്നത് മാത്രമല്ല. അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. തണുപ്പ് കാലത്ത് ശരീരം ചൂടായി ഇരിക്കുന്നതിന് കൃത്യമായ വ്യായാമം നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തെയും ഇത് മെച്ചപ്പെടുത്തുന്നു. ഇത് കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ കൂടുതല്‍ ഉള്‍പ്പെടുത്താം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഈ സമയത്ത് ശ്രദ്ധിക്കണം. ചായയും സൂപ്പും പോലുള്ള പാനീയങ്ങള്‍ ഇതിനായി കുടിക്കാം. സമ്മര്‍ദ്ദം കുറക്കുന്നതിന് യോഗ പോലുള്ള കാര്യങ്ങളും വീട്ടില്‍ ചെയ്യാവുന്നതാണ്. ഇതും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.