നിത്യേന ഈ എണ്ണ ഉപയോഗിച്ചു നോക്കൂ... മുഖത്തെ ആ ചുളിവുകള്‍ പമ്പകടക്കും !

ചർമ്മ സംരക്ഷണത്തിന് മുരിങ്ങയില

health ,  health tips ,  moringa ,  moringa leaf ,  moringa oil ,  drumstick oil ,  ആരോഗ്യം ,  ആരോഗ്യ വാര്‍ത്ത ,  മുരിങ്ങ ,  മുരിങ്ങയില ,  മുരിങ്ങ എണ്ണ
സജിത്ത്| Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2017 (14:08 IST)
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുരിങ്ങയുടെ പങ്ക് നമുക്കെല്ലാം അറിയാവുന്നതാണ്. കാല്‍സ്യം, വിറ്റാമിന്‍ എ , സി, അന്നജം , മാംസ്യം , ഫോസ്ഫറസ് , ഇരുമ്പ് എന്നിങ്ങനെയുള്ള പോഷകങ്ങളാൽ അനുഗ്രഹീതമായ ഒന്നാണ് മുരിങ്ങ. എന്നാൽ ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിലും ഒട്ടും പുറകിലല്ലെന്നതാണ് വസ്തുത. മുരിങ്ങയുടെ മൂപ്പെത്തിയ വിത്തുകളില്‍ നിന്നുമെടുക്കുന്ന എണ്ണ ചര്‍മ സംരക്ഷണത്തിന് ഒരു മികച്ച ഔഷധവും ഭക്ഷ്യയോഗ്യവുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ വരണ്ട് പരുക്കനായ ചര്‍മത്തില്‍ മസ്സാജ് ചെയ്യുന്നത് ചർമ്മത്തെ മൃദുലവും ഈർപ്പമുള്ളതുമാക്കിമാറ്റാന്‍ സഹായിക്കും. രാത്രി ഉറങ്ങുന്നതിനു മുന്‍പായി മുരിങ്ങ എണ്ണ ഉപയോഗിച്ച്
മുഖത്ത് മസാജ് ചെയ്യുന്നതിലൂടെ മൃദുവായ ചര്‍മം ലഭിക്കും. കൂടാതെ ബോഡി ക്രീമായും ബോഡി ലോഷനായും ഇത് ഉപയോഗിക്കാവുന്നതാണ്. നല്ലൊരു മോയ്‌സ്ച്യുറൈസര്‍ കൂടിയായ മുരിങ്ങ എണ്ണ ചർമ്മത്തെ വേഗം ആഗിരണം ചെയ്തു ഹൈഡ്രേറ്റ് ചെയ്യാനും സഹായിക്കും.

ഹെയര്‍ സിറത്തിന് പകരമായും മുരിങ്ങ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് മുടി പാറി പറക്കുന്നതും കെട്ടുപിടിക്കുന്നതും തടയും. മുരിങ്ങ എണ്ണ കൊണ്ട് തലയില്‍ മസ്സാജ് ചെയ്യുന്നത് മുടിയിഴകളെ പരിപോഷിപ്പിക്കുകയും ചെയ്യും. വിറ്റാമിന് ഇ യാലും ആന്റി ഓക്‌സിഡന്റുകളാലും സമ്പുഷ്ടമായ മുരിങ്ങ എണ്ണ മുഖത്തെ ചുളിവുകളും മറ്റും വരുന്നത് തടഞ്ഞ് ചര്‍മത്തിന്റെ യൗവ്വനം കാത്തുസൂക്ഷിക്കും. നിത്യവും മുരിങ്ങ എണ്ണ ഉപയോഗിക്കുന്നത് മുഖത്തെ പാടുകൾ അകറ്റി നിർത്താനും സഹായകമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :