ഈ അസുഖത്തിനാണോ നാടന്‍ ചികിത്സകള്‍ പരീക്ഷിച്ചത് ? ഉറപ്പിച്ചോളൂ... സംഗതി കൈവിട്ടു !

ചെങ്കണ്ണിനെ ചെറുക്കാന്‍ ചില മാര്‍ഗങ്ങള്‍

conjunctivitis , health ,  health tips ,  eye ,  ചെങ്കണ്ണ് ,  രോഗം , ആരോഗ്യം, ആരോഗ്യവാര്‍ത്ത ,  കണ്ണ്
സജിത്ത്| Last Modified ഞായര്‍, 27 ഓഗസ്റ്റ് 2017 (13:12 IST)
പ്രായഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒരു വൈറല്‍ രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചുവപ്പുനിറം, പോളയിടുങ്ങല്‍, വെള്ളമൊലിക്കല്‍, തരുതരുപ്പ് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.വായുവില്‍ സദാ സജീവമായ അണുക്കള്‍ കണ്ണില്‍ പ്രവേശിക്കുന്നതാണ് ഈ രോഗത്തിന് കാരണമാകുന്നത്. ചിലരില്‍ ഒന്നു രണ്ടു ദിവസത്തെ തരുതരുപ്പിനു ശേഷം ചുവപ്പു നിറം പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് കരടുവീണതുപോലുള്ള പ്രതീതിയാണുണ്ടാവുക.

മാരകമായ രോഗമല്ലെങ്കിലും കാര്യമായി പരിഗണിച്ചില്ലെങ്കില്‍ ചെങ്കണ്ണ് കോര്‍ണിയയെ ബാധിച്ച് കാഴ്ച പ്രതികൂലമാകാന്‍ കാരണമാവും. സാധാരണയായി കോര്‍ണിയയെയല്ല രോഗം ബാധിക്കാറുള്ളത്. ചുറ്റുമുള്ള വെള്ള സ്ഥലങ്ങളിലാണ് ചുവപ്പുനിറം പടരുക. ഏതെങ്കിലും പ്രത്യേക കാലത്തല്ല രോഗം പടരുന്നത്. രോഗകാരണം വൈറസ് ആയതുകൊണ്ട് ചികില്‍സ ഫലപ്രദമല്ല. എന്നാല്‍ അസ്വസ്ഥതകള്‍ രൂക്ഷമാക്കുന്ന ബാക്ടീരിയകളെ തടയാനാണ് മരുന്നു ഉപയോഗിക്കുന്നത്.

ചെങ്കണ്ണ് ബാധിച്ചവരുടെ കണ്ണില്‍ തട്ടിയ കൈ മറ്റൊരാളുടെ കണ്ണിലാവുക, ഒരേ കര്‍ചീഫ്, സോപ്പ് മുതലായവ ഉപയോഗിക്കുക എന്നിവ മൂലമാണ് രോഗം പടരുന്നത്. ഒരു തവണ രോഗം ബാധിച്ചാല്‍ സമീപകാലത്തു തന്നെ വീണ്ടും രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. ശരിയായ രീതിയില്‍ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുകയാണ് രോഗനിയന്ത്രണ മാര്‍ഗം.

നാടന്‍ ചികിത്സകള്‍ പരീക്ഷിക്കുന്നത് രോഗം മാരകമാവാനാണ് സാധ്യത. പ്രകൃതിദത്ത സംരക്ഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തണുത്തവെള്ളത്തിലായാലും തുടര്‍ച്ചയായി കണ്ണു കഴുകുന്നത് ദോഷമാണ്.മല്ലിയിട്ടു തിളപ്പിച്ചാറിയ വെള്ളവും തണുത്ത വെള്ളവും കണ്ണിലൊഴിക്കുന്നത് പൊതുവെ കാണുന്ന പ്രവണതയാണെങ്കിലും ശരിയല്ലെന്നാണ് വിദഗ്ധാഭിപ്രായം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ ...

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്
സിനിമയുടെ ഒരു ബോക്‌സറുടെ റിഥം ഏറ്റവും നന്നായി സായത്തമാക്കിയത് അനഘയാണെന്നാണ് ജിംഷി ഖാലിദ് ...

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? ...

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി
250 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ ...

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?
തിയേറ്ററുകളില്‍ ഫീല്‍ ഗുഡ് സിനിമ എന്ന നിലയില്‍ ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് ശേഷമാണ് ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

കക്ഷം വിയർത്താൽ ചെയ്യേണ്ടത്

കക്ഷം വിയർത്താൽ ചെയ്യേണ്ടത്
വിയര്‍പ്പിന്റെ മണം നമ്മുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കും.

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!
ഇത് ഗുണം ചെയ്യുമെങ്കിലും ലൈംഗിക ആരോഗ്യത്തിന് ഇത് മൂലം ദോഷമുണ്ടാകാന്‍ സാധ്യതയുണ്ട്.

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ...

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധയ്ക്ക് കാരണമായെന്ന് ഡോക്ടര്‍!
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഗ്രൂമിംഗ് രീതി പലപ്പോഴും പ്രതിമാസമോ രണ്ടാഴ്ചയിലൊരിക്കലോ ...

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം
മൂക്കില്‍ വരുന്ന മുഖക്കുരു പൊട്ടിച്ചു കളയരുത് എന്നാണ് ത്വക്ക് രോഗ വിദഗ്ധര്‍ പറയുന്നത്.

യാത്രയ്ക്കിടെയുള്ള ഛര്‍ദ്ദി, ഇക്കാര്യങ്ങള്‍ അറിയണം

യാത്രയ്ക്കിടെയുള്ള ഛര്‍ദ്ദി, ഇക്കാര്യങ്ങള്‍ അറിയണം
ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പോകാനോ, അഥവാ പോയാല്‍ അവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കാനോ ഈ ഛര്‍ദ്ദി ...