ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം; ആഹാരത്തിനിടെ വെള്ളം കുടിക്കാമോ ?

ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം; ആഹാരത്തിനിടെ വെള്ളം കുടിക്കാമോ ?

  Drinking Water , food , water , eat , വെള്ളം , ആഹാരം , വെള്ളം കുടി , ദഹനം
jibin| Last Updated: ശനി, 3 മാര്‍ച്ച് 2018 (12:17 IST)
ആഹാരം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് ദോഷകരമോ എന്ന കാര്യത്തില്‍ തീരാത്ത സംവാദങ്ങള്‍ ഇന്നും തുടരുകയാണ്.

ഭക്ഷണത്തിനിടെ വെള്ളം കുടിക്കാമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഈ പ്രവണത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് മറു വിഭാഗം പറയുന്നത്.

ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിച്ചാല്‍ ദഹനപ്രക്രീയ താമസിക്കുകയും ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകുകയും ചെയ്യുമെന്ന് ഒരു കൂട്ടര്‍ പറയുന്നു. അസിഡിറ്റി, ഗ്യാസ് സംബന്ധിച്ച ആരോഗ്യ പ്രശ്‌നങ്ങളും ഭക്ഷണത്തിനിടെയുള്ള വെള്ളം കുടി മൂലം ഉണ്ടാകുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

ദഹനം വേഗത്തിലാക്കുന്ന എന്‍സൈമുകള്‍ പ്രവര്‍ത്തിക്കുന്നത് വെള്ളത്തിന്റെ സഹായത്തോടെയാണെന്നും വെള്ളം ആഹാരത്തെ ദ്രവരൂപത്തിലാക്കി ദഹനം എളുപ്പമാക്കാനും ഭക്ഷണത്തിനിടെയുള്ള വെള്ളം കുടി സഹായിക്കുമെന്ന് മറ്റൊരു വിഭാഗം പേര്‍ വിലയിരുത്തുന്നു.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നത് തടയാനും എക്കിള്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ആഹാരത്തിനിടെയുള്ള വെള്ളം കുടി സഹായിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :