മഴക്കാലത്ത് വെള്ളം കുറച്ച് കുടിച്ചാല്‍ മതിയോ?

മഴക്കാലത്ത് അധികം വെള്ളം കുടിക്കേണ്ട എന്ന് പറയുന്നത് തെറ്റാണ്

രേണുക വേണു| Last Modified വ്യാഴം, 8 ജൂണ്‍ 2023 (10:32 IST)

കനത്ത വേനലിന് അവസാനമായി. കാലവര്‍ഷം കേരളത്തിലേക്ക് എത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ചൂടുകാലത്ത് നമ്മള്‍ ഏറ്റവും അധികം കേട്ട ഒരു കാര്യം നന്നായി വെള്ളം കുടിക്കണം എന്നതാണ്. മഴക്കാലമായ സ്ഥിതിക്ക് ഇനി കുടിക്കുന്ന വെള്ളത്തിന്റെ അളവില്‍ എന്തെങ്കിലും മാറ്റം വരുത്തണോ? നമുക്ക് പരിശോധിക്കാം.

മഴക്കാലത്ത് അധികം വെള്ളം കുടിക്കേണ്ട എന്ന് പറയുന്നത് തെറ്റാണ്. ചൂടുകാലമായാലും മഴക്കാലമായാലും ശരീരത്തിനു വെള്ളം അത്യാവശ്യമാണ്. ചൂടുകാലത്തേക്കാള്‍ ഹ്യുമിഡിറ്റി മഴക്കാലത്ത് കുറയുമെങ്കിലും കുടിക്കുന്ന വെള്ളത്തിന്റെ അളവില്‍ കാര്യമായ കുറവ് ഉണ്ടാകരുത്. മഴക്കാലമായാലും വേനല്‍ക്കാലമായാലും ശരീരത്തിലെ നിര്‍ജലീകരണത്തിനു വ്യത്യാസമൊന്നും ഉണ്ടാകില്ല. മഴക്കാലത്ത് ദാഹിച്ചാല്‍ മാത്രമേ വെള്ളം കുടിക്കൂ എന്നൊരു തീരുമാനം എടുക്കരുത്. ദാഹിച്ചില്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണം. ഒന്നര ലിറ്റര്‍ വെള്ളമെങ്കിലും മഴക്കാലത്തും കുടിച്ചിരിക്കണം. നിര്‍ജലീകരണം തടയാന്‍ ഇത് അത്യാവശ്യമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :