ആര്‍ത്തവസമയത്ത് സ്‌ത്രീകള്‍ക്ക് മദ്യപിക്കാമോ ?

 alcohol , Drinking , periods , health , life style , ആര്‍ത്തവം , സ്‌ത്രീ , ആരോഗ്യം , മദ്യപാനം
Last Updated: ശനി, 13 ഏപ്രില്‍ 2019 (20:01 IST)
ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിഷമതകളില്‍ വലയുന്നവരാണ് ഭൂരിഭാഗം സ്‌ത്രീകളും. അത് വീട്ടിലായാലും തൊഴില്‍ ഇടത്തിലായാലും അങ്ങനെ തന്നെയാണ്. ആരോഗ്യം കുറഞ്ഞവരിലാണ് ശാരീരിക പ്രശ്‌നങ്ങള്‍ രൂക്ഷമായി കാണുന്നത്.

വയറുവേദന, ദേഷ്യം, വിഷാദം, ശരീരവേദന, തലവേദന എന്നീ പ്രശ്‌നങ്ങളാണ് ഭൂരിഭാഗം സ്‌ത്രീകളെയും വലയ്‌ക്കുന്നത്. ആര്‍ത്തവ സമയത്ത് മദ്യപിക്കാമോ എന്ന ചോദ്യം പല സ്‌ത്രീകളും ചോദിക്കാറുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ പലര്‍ക്കും കഴിയുന്നില്ല.

ആര്‍ത്തവ സമയത്ത് മദ്യപിച്ചാല്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഇരട്ടിയാകുമെന്നാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സാന്‍ഷ്യാഗോ കംപോസ്റ്റി നടത്തിയ പഠനത്തില്‍ പറയുന്നത്.

മദ്യപിക്കുമ്പോള്‍ ആര്‍ത്തവ സൂചനകള്‍ വളരെ ബുദ്ധിമുട്ടുള്ളതാകുകയും ശരീരം കൂടുതല്‍ ശോഷിക്കുകയും ചെയ്യും. വയറുവേദന അടക്കമുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമായി തീരുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :