ആർത്തവകാലത്തെ അണുബാധയ്‌ക്ക് കാരണം സാനിറ്ററി പാഡ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്

ആർത്തവകാലത്തെ അണുബാധയ്‌ക്ക് കാരണം സാനിറ്ററി പാഡ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്

Rijisha M.| Last Modified ചൊവ്വ, 13 നവം‌ബര്‍ 2018 (11:21 IST)
ആർത്തവ ദിവസങ്ങളിൽ സ്‌ത്രീകൾക്ക് മൂഡ് മാറ്റം ഉണ്ടാകുന്നത് സാധാരണമാണ്. വൃത്തിയെക്കുറിച്ച് ഏറ്റവും കൂടുതൽ ബോധ്യമുള്ളവരാകുന്ന ദിവസങ്ങൾ കൂടിയാണത്. ശരീരം വൃത്തിയായി സൂക്ഷിക്കുന്നതി ശ്രദ്ധിക്കുന്നതുപോലെ തന്നെ ചുറ്റുപാടും ശുചിത്വമുള്ളതാക്കാൻ അവർ ശ്രമിക്കും.

എന്നാൽ ശരീരം എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലർക്ക് അണുബാധ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് ആർത്തവകാലങ്ങളിൽ അണുബാധ ഉണ്ടാകുന്നത് സാനിറ്ററി പാഡുകളിൽ നിന്നായിരിക്കും. പാഡിലടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങളിലേതെങ്കിലും നമ്മുടെ ശരീരവുമായി ഒത്തുപോകാകിരിക്കുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്.

ആർത്തവകാലത്ത് മാത്രമാണ് ഈ പ്രശ്‌നമെങ്കിൽ പാഡ്ന്റെ ബ്രാൻഡും മറ്റുമാണ് ശ്രദ്ധിക്കേണ്ടത്. യോനീഭാഗങ്ങളില്‍ നനവ് ഇരിക്കുന്നതാണ് പ്രധാനമായും അണുബാധയ്ക്ക് കാരണമാകുന്നത്. എപ്പോഴും കഴുകിക്കഴിഞ്ഞാന്‍ ഉണങ്ങിയ കോട്ടണ്‍ തുണി കൊണ്ട് വൃത്തിയാക്കുകയാണ് വേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :