അഭിറാം മനോഹർ|
Last Modified വ്യാഴം, 10 ഓഗസ്റ്റ് 2023 (19:49 IST)
ഒരൊറ്റ നേരം ഭക്ഷണം ഉണ്ടാക്കി രണ്ടും മൂന്നും തവണ ഫ്രിഡ്ജിൽ നിന്നും എടുത്ത് ചൂടാക്കി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇത് ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് അറിഞ്ഞ് തന്നെയാണ് പലരും ചെയ്യുന്നത്.വീടുകളിലായാലും കടകളീലായാലും ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടും ചൂടാക്കുന്നത് ശരീരത്തിന് ദോഷമാണ്. നിങ്ങൾ ഒരിക്കലും വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
ഒന്നാമതായി ചിക്കൻ നിങ്ങൾ ഫ്രിഡ്ജിൽ നിന്നുമെടുത്ത് രണ്ടും മൂന്നും തവണ ചൂടാക്കി കഴിക്കരുത്. ആവർത്തിച്ച് ചൂടാക്കുമ്പോൾ ചിക്കനിലെ പ്രോട്ടീൻ സംയുക്തങ്ങൾ വിഘടിക്കുകയും ഇത് ദഹനപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ കൂടുതൽ തവണ ചൂടാക്കുമ്പോൾ രുചിവ്യത്യാസവും സംഭവിക്കുന്നു. ഉരുളകിഴങ്ങാണ് ഇത്തരത്തിൽ വീണ്ടും ചൂടാക്കുമ്പോൾ ദോഷം ചെയ്യുന്ന മറ്റൊരു വസ്തു. ഉരുളകിഴങ്ങിൽ ധാരാളം അന്നജം അടങ്ങിയിരിക്കുന്നു. വീണ്ടും വീണ്ടും ഉരുളകിഴങ്ങ് ചൂടാക്കുന്നത് ബോട്ടുലിൻ എന്ന ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകുകയും ഭക്ഷ്യവിഷബാധ സംഭവിക്കുകയും ചെയ്യുന്നു.
എണ്ണയാണ് മറ്റൊരു വസ്തു. അതായത് ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ചൂടാക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വാസകോശത്തിന് നല്ലതല്ല.
ചീരയാണ് നമ്മൾ വീണ്ടും ചൂടാക്കി ഉപയോഗിക്കാൻ പാടില്ലാത്ത മറ്റൊരു ഭക്ഷണം. ചീരയിൽ നൈട്രേറ്റ് അടങ്ങിയിരിക്കുന്നു. ചീര ചൂടാക്കുമ്പോൾ അത് കാർസിനോജെനിക് ആയി മാറും. ഇത് പോലെ തന്നെയുള്ള മറ്റൊരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടിലും നൈട്രേറ്റ് അടങ്ങിയിരിക്കുന്നു. വീണ്ടും ചൂടാക്കി ഉപയോഗിക്കാൻ പാടില്ലാത്ത മറ്റൊരു വസ്തു മുട്ടയാണ്. ആദ്യത്തെ ചൂടാക്കലിൽ തന്നെ മുട്ടയുടെ പ്രോട്ടീൻ സാന്നിധ്യം നഷ്ടമാകും എന്നതിനാൽ പിന്നെയും ചൂടാക്കുമ്പോൾ മുട്ടയെ കൊണ്ട് യാതൊരു പ്രയോജനവും ശരീരത്തിന് ലഭിക്കില്ല.