രേണുക വേണു|
Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (21:12 IST)
ധാരാളം വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിനു ഏറെ പ്രധാനപ്പെട്ടതാണ്. തിളപ്പിച്ചാറ്റിയ വെള്ളമാണ് എപ്പോഴും കുടിക്കണ്ടേത്. വെള്ളം വെറുതെ തിളപ്പിച്ച് കുടിക്കുന്നതിനേക്കാള്‍ ഇരട്ടി ഗുണം കിട്ടും അതിലേക്ക് അല്‍പ്പം ബാര്‍ലി കൂടി ചേര്‍ത്താല്‍. നാരുകള്‍, പോഷകങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ബാര്‍ലി വെള്ളം. സ്ഥിരമായി ബാര്‍ലി വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിനു ഒട്ടേറെ ഗുണങ്ങള്‍ ലഭിക്കുന്നു.
ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്താന്‍ ബാര്‍ലി വെള്ളം സഹായിക്കും. ബാര്‍ലി വെള്ളത്തിന് ഗ്ലൈസമിക് സൂചിക കുറവാണ്. വെള്ളത്തില്‍ ധാന്യങ്ങള്‍ ചേര്‍ത്ത് തിളപ്പിച്ചെടുക്കുന്ന വെള്ളമാണ് ബാര്‍ലി വെള്ളം.
ശരീരഭാരം കുറയ്ക്കാന്‍ ബാര്‍ലി വെള്ളം സഹായിക്കും. മൂത്രനാളിയിലെ അണുബാധയെ ചെറുക്കുന്നു. ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുകയും രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ചീത്ത കൊളസ്‌ട്രോള്‍ നശിപ്പിക്കുകയും ഹൃദയ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ബാര്‍ലി വെള്ളം നിങ്ങളുടെ ചര്‍മ്മത്തിനു തിളക്കം നല്‍കുന്നു.