ശ്രീനു എസ്|
Last Updated:
ചൊവ്വ, 25 മെയ് 2021 (17:37 IST)
രണ്ടുദിവസത്തിനുള്ളില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഇന്ത്യക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതെ വരുമെന്ന് സൂചന. കേന്ദ്രം പുറത്തിറക്കിയ പുതിയമാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്ന് കാട്ടി ഐടി മന്ത്രാലയം സമൂഹമാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പുതുക്കിയ നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരും.
എല്ലാത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും പുതിയ നിയമം ബാധകമാണ്. നേരത്തേ ഫെബ്രുവരി 25ന് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് 2021 എന്ന പേരില്‍ നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദും വാര്‍ത്ത വിനിമയ മന്ത്രി പ്രകാശ് ജാവദേക്കറും അറിയിച്ചിരുന്നു.