സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (21:04 IST)
പ്രമേഹം ഇന്ന് സര്‍വ്വസാധാരണമായി മാറി കൊണ്ടിരിക്കുകയാണ്. രണ്ടു രീതിയിലാണ് പ്രമേഹം ഉണ്ടാകാറുള്ളത്. ഒന്ന് പാരമ്പര്യമായും മറ്റൊന്ന് തെറ്റായ ജീവിതശൈലിയിലുടെയും. ഏതുതരത്തിലുള്ള പ്രമേഹമായാലും പ്രധാനമായും ശ്രദ്ധിക്കേണ്ടത് ആഹാരക്രമമാണ്. അതില്‍ പ്രധാനം മധുരം ഒഴിവാക്കുകയെന്നതാണ്. അതുപോലെ തന്നെ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, പെറോട്ട, ബേക്കറി പലഹാരങ്ങള്‍ എന്നിവയും ഒഴിവാക്കുക. മറ്റൊന്ന് കൃത്യസമയങ്ങളില്‍ ആഹാരം കഴിക്കുകയെന്നതാണ്.
മൂന്നു നേരം കഴിക്കുന്ന ആഹാരം ആറായി ഭാഗിച്ച് കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തില്‍ പച്ചക്കറികളും ഇലക്കറികളും ധാരാളം ഉള്‍പ്പെടുത്തുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ കുറയ്ക്കുകയും ചെയ്യുക. തവിട് അടങ്ങിയ ആഹാരങ്ങളാണ് കൂടുതല്‍ നല്ലത്. പാല്‍ പയോഗിക്കുമ്പോള്‍ പാട മാറ്റിയ ശേഷം ഉപയോഗിക്കുക. അതുപോലെ തന്നെ മുട്ടയുടെ വെള്ള മാത്രം ഉപയോഗിക്കുക. ഷുഗര്‍ സംബന്ധമായി കിഡ്‌നിക്ക് പ്രശ്‌നമില്ലാത്തവര്‍ 8-12 ഗ്ലാസ് വെള്ളം കുടിക്കുക , കിഡ്‌നിക്ക് പ്രശ്‌നമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം വെള്ളം കുടിക്കുക.