രേണുക വേണു|
Last Modified ബുധന്‍, 16 നവംബര്‍ 2022 (15:49 IST)
മരണം വരെ സംഭവിക്കാവുന്ന കൊതുകുജന്യ രോഗമാണ് ഡെങ്കിപ്പനി. മഴക്കാലത്താണ് പൊതുവെ ഡെങ്കിപ്പനി പരക്കുന്നത്. ഈഡിസ് ഈജിപ്തി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചെറിയ ഇനം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതേ ഇനത്തില്‍ ഉള്‍പ്പെടുന്ന കൊതുകുകള്‍ തന്നെയാണ് സിക്ക വൈറസ്, ചിക്കന്‍ഗുനിയ എന്നിവ പരത്തുന്നത്. പകല്‍ സമയങ്ങളിലും രാത്രി സമയങ്ങളിലും ഈ കൊതുക് കടിക്കും. താരതമ്യേന ചെറിയ കൊതുകുകളാണ് ഇവ. ദേഹത്ത് വെള്ള നിറത്തിലുള്ള വരകളും ഇവയ്ക്ക് കാണാം.