രേണുക വേണു|
Last Modified തിങ്കള്‍, 14 നവംബര്‍ 2022 (12:15 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനു ഇടയാക്കുന്ന രോഗമാണ് ഹൃദ്രോഗം. ആദ്യ കാലങ്ങളില്‍ പ്രായമേറിയവരിലും വ്യായാമമില്ലാത്തവരിലും പുകവലിക്കുന്നവരിലുമാണ് ഹൃദ്രോഗം വ്യാപകമായി കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാരിലും ഹൃദയസംബന്ധമായ അസുഖങ്ങള്‍ സാധാരണയായി കണ്ടുവരുന്നു.
ഇതില്‍ പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അഞ്ചിരട്ടിയാണെന്ന് പഠനങ്ങള്‍ പറയുന്നു. അധികം രോഗികളിലും പഞ്ചസാരയുടെ അളവ് ക്രമീകരണമെന്നത് നടക്കാതെ പോകുന്നതുകൊണ്ടു തന്നെ ഇവരില്‍ ഹൃദയാഘാത സാധ്യത വളരെയധികമാണ്. പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. അങ്ങനെ ശ്രദ്ധിക്കാത്തവരില്‍ പലവിധ അസുഖങ്ങളും കണ്ടുവരുന്നു.