1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Dandruff issue curd remedies

താരൻ വില്ലനാണോ?; ഒരു കപ്പ് തൈരിലുണ്ട് പരിഹാരം

പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് തലയിലെ താരന്‍.

Dandruff
പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് തലയിലെ താരന്‍. താരനെ പമ്പ കടത്താന്‍ പല വഴികളും പരീക്ഷിച്ച് മടുത്തെങ്കില്‍ ഇതാ നിങ്ങള്‍ക്കൊരു പരിഹാരം. ഒരു കപ്പ് തൈര് കൊണ്ട് താരനെ അകറ്റാം.
 
മുടി കഴുകി ശിരോചര്‍മത്തില്‍ തൈരു തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. അല്‍പം പുളിയുള്ള തൈരാണ് കൂടുതല്‍ നല്ലത്. ഒരു കപ്പു തൈരും ഒരു മുട്ടയും കൂട്ടിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി മൃദുവാകുകയും ചെയ്യും.
 
ഒരു മുഴുവന്‍ ചെറുനാരങ്ങയുടെ നീരും 2 ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മത്തില്‍ തേച്ചുപിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.
 
അടുത്ത ലേഖനം
വീട്ടിൽനിന്നും ഈച്ചകളെ അകറ്റണോ ? ഈ സിംപിൾ വിദ്യകൾ സഹായിക്കും !