തുമ്പി ഏബ്രഹാം|
Last Modified വ്യാഴം, 5 ഡിസംബര്‍ 2019 (16:43 IST)
ഭുരിഭാഗം പേരും അഭിമുഖീകരിക്കുന്ന സൗന്ദര്യ പ്രശ്നമാണ് വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും. കൂടുതലായും മൂക്കിലാണ് ബ്ലാക്ക് ഹെഡ്‌സ് കണ്ടുവരുന്നത്. ഫേഷ്യലിന് മുന്‍പ് ഈ ഹെഡ്സുകള്‍ കളയാനുള്ള മാര്‍ഗങ്ങള്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ഉണ്ടെങ്കിലും അതിന്റെ ഫലം കുറച്ചു ദിവസത്തേക്ക് മാത്രമേ ഉണ്ടാകൂ. ബ്ലാക്ക് ഹെഡ്സുകള്‍ നീക്കം ചെയ്ത് മുഖം സുന്ദരമാകാനുള്ള വഴികള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്.
ഇളംചൂടുള്ള തേന്‍ ബ്ലാക്ക് ഹെഡ്സിന്റെ മുകളില്‍ പുരട്ടുക. 10 മിനിറ്റിന് ശേഷം തുണി ഉപയോഗിച്ച് ഇത് തുടച്ചു കളയുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്‌സ് ഉള്ള ഭാഗം കഴുകുക ഇങ്ങനെ ബ്ലാക്ക്‌ഹെഡ്‌സ് ഒരാഴ്ച കൊണ്ട് കുറയ്ക്കാം. കൂടാതെ പഴത്തൊലി ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് മുകളില്‍ ചുരണ്ടുകയോ ഉരസുകയോ ചെയ്താലും ബ്ലാക്ക് ഹെഡ്സ് മാറും.
മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്‌സ് മാറാന്‍ വളരെ ഉത്തമമാണ്. ദിവസവും മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്സിന്റെ മുകളില്‍ തേച്ചുപിടിപ്പിച്ചശേഷം 15 മിനിറ്റു കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ രണ്ടാഴ്ച ചെയ്താല്‍ ബ്ലാക്ക് ഹെഡ്‌സ് പൂര്‍ണമായും മാറും.
അല്ലെങ്കില്‍, ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരും ഒരു സ്പൂണ്‍ കറുകപ്പട്ടയും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ബ്ലാക്ക് ഹെഡ്സിന്റെ മുകളില്‍ പുരട്ടുക ഇവ രണ്ടും പ്രകൃതിദത്തമായ ഒരു ബ്ലീച്ച് ആയതിനാല്‍ വക്കിലുള്ള ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കും. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.