സംസ്ഥാനങ്ങൾ ബുക്ക് ചെയ്‌ത വാക്‌സിനുകൾക്കായി മാസങ്ങൾ കാത്തിരിക്കണം,വാക്‌സിൻ വിതരണം വൈകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (13:18 IST)
എല്ലാ സംസ്ഥാനങ്ങൾക്കും ഉടൻ തന്നെ കൊവിഡ് വാക്‌സിൻ നൽകാനാവില്ലെന്ന് വാക്‌സിൻ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട്. കേരളം വാക്സീനായി ഇപ്പോൾ ബുക്ക് ചെയ്താലും മാസങ്ങൾ കാത്തിരിക്കേണ്ടി വരും. വാക്‌സിൻ ഉത്‌പാദനം വർധിപ്പിക്കാതെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഹരിക്കാനാവില്ലെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം നാളെ മുതൽ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവരുടെ വാക്സീനേഷനിൽ നിന്നും പല സംസ്ഥാനങ്ങളും പിന്മാറി. വാക്‌സിൻ ക്ഷാമമാണ് കാരണം.
രണ്ടാം ഡോസ് വാക്സീൻ എടുക്കുന്ന 45 വയസിന് മുകളിലുള്ളവർക്കാകും മുൻഗണന നൽകുകയെന്ന്
കേരളവും നേരത്തെ നിലപാട് എടുത്തിരുന്നു. സെപ്‌റ്റംബറിൽ മാത്രമെ 18 നു മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ തുടങ്ങാനാകൂവെന്ന് ആന്ധ്രാപ്രദേശ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :