കൊവിഡ് വന്നവരിൽ മതിഭ്രമം ഉണ്ടാകാനുള്ള സാധ്യതയധികമെന്ന് പഠനം

അഭിറാം മനോഹർ| Last Modified ഞായര്‍, 7 ജനുവരി 2024 (11:33 IST)
കൊവിഡ് ഒരു മഹാമാരിയെന്ന ഭീഷണിയെന്ന സ്ഥിതിയില്‍ നിന്നും ലോകം മുന്നോട്ട് പോയെങ്കിലും കൊവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഇന്നും ലോകമെങ്ങും രോഗം പ്രചരിപ്പിക്കുന്നുണ്ട്. പുതിയ കൊവിഡ് വകഭേദമായ ജെ എന്‍ 1 ആണ് നിലവില്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 60 ശതമാനം കൊവിഡ് കേസുകള്‍ക്കും പിന്നിലുള്ളത്.

കൊവിഡ് അസുഖം വന്നതിന് ശേഷം നമ്മുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടൂണ്ടോ? ഒരുവട്ടം കൊവിഡ് ബാധിച്ചാല്‍ എങ്ങനെയെല്ലാമാണ് നമ്മുടെ ആരോഗ്യത്തെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വൈറസ് ബാധിക്കുക എന്ന കാര്യമെല്ലാം തന്നെ ഇപ്പോഴും പഠനങ്ങള്‍ നടക്കുന്ന മേഖലയാണ്. ഇപ്പോഴിതാ കൊവിഡ് ബാധിതരായവരില്‍ മതിഭ്രമം(സ്‌കീസോഫ്രീനിയ) ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ അധികമാണെന്നാണ് വെസ്റ്റ് വിര്‍ജിനീയ യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം നടത്തിയ പഠനത്തില്‍ പറയുന്നത്.

ചിന്തകള്‍ക്ക് വ്യക്തയുണ്ടാവാതിരിക്കുക. ഇല്ലാത്ത കാഴ്ചകള്‍ കാണുക എന്നിങ്ങനെയാണ് സ്‌കീസോഫ്രീനിയ രോഗികളില്‍ ഉണ്ടാകാറുള്ളത്. ജനിതകമായ തകറാറുകള്‍,,ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഇന്‍ബാലന്‍സ് എന്നിവയാണ് മതിഭ്രമത്തിന് കാരണമാകാറുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :