വെളുത്തുള്ളി കഴിച്ചാൽ രോഗം വരില്ല, ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് നല്ലതോ?

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 19 മാര്‍ച്ച് 2020 (18:04 IST)
ലോകത്തെ ആശങ്കയിലാഴ്ത്തിയ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ ചൊല്ലി സോഷ്യൽ മീഡിയകളിൽ ചർച്ചകളും അഭിപ്രായപ്രകടനങ്ങളും മുറയ്ക്ക് നടക്കുന്നുണ്ട്. പലതരത്തിലും വ്യാജ പ്രചരണവും ഇക്കൂട്ടത്തിലുണ്ട്. അത്തരത്തിലൊന്നാണ് വെളുത്തുള്ളി കഴിച്ചാൽ കൊറോണ വരില്ല എന്നത്.

ആരോഗ്യകരമായ ഭക്ഷ്യവസ്തുവാണ് വെളുത്തുള്ളിയെങ്കിലും കൊവിഡിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇതിനുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ശരീരത്തിലെ ഹാനികാരകങ്ങളായ ചില സൂക്ഷ്മാണുക്കളെ ഇല്ലാതാക്കാനുള്ള ആന്റിമൈക്രോബിയൽ ഗുണമുണ്ട് വെളുത്തുള്ളിക്ക്. പക്ഷേ, കൊവിഡിനെ പ്രതിരോധിക്കാനും മാത്രമുള്ള ശേഷിയുണ്ട് വെളുത്തുള്ളിക്കെന്ന് യാതോരു തെളിവും ഇല്ല.

അതുപോലെ ഒന്നാണ്, ഇടയ്ക്കിടച്ച് ചൂട് വെള്ളം കുടിച്ചാൽ മതി എന്നതും. ചൂടുവെള്ളം കുടിയ്ക്കുന്നതുകൊണ്ട് കോവിഡ് 19 ഭേദപ്പെടില്ല. എന്നാൽ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. അതുവഴി കോവിഡ് 19 വൈറസിനെ നശിപ്പിക്കാനാകില്ലെന്നു മാത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :