രേണുക വേണു|
Last Modified ബുധന്‍, 14 ജൂണ്‍ 2023 (14:57 IST)
നിരവധി ആളുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് മലബന്ധം. ഒട്ടേറെ മരുന്നുകള്‍ കഴിച്ചിട്ടും മലബന്ധം മാറാത്ത ആളുകള്‍ ഉണ്ട്. യഥാര്‍ഥത്തില്‍ മലബന്ധം അകറ്റാനുള്ള പ്രധാന വഴി നന്നായി വെള്ളം കുടിക്കുക എന്നതാണ്. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കില്‍ ചെറുകുടല്‍ ഭക്ഷണം ദഹിപ്പിക്കാന്‍ ഭക്ഷണത്തിലെ വെള്ളം വലിച്ചെടുക്കുകയും അത് നിര്‍ജ്ജലീകരണം, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ശരീരത്തില്‍ ആവശ്യമായ വെള്ളം ഇല്ലാതെ വരുമ്പോള്‍ ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുകയും അത് മലബന്ധത്തിനു കാരണമാകുകയും ചെയ്യുന്നു. മലബന്ധം അകറ്റാനുള്ള ചില പൊടിക്കൈകള്‍..!
ഭക്ഷണത്തിനു മുന്‍പ് ധാരാളം വെള്ളം കുടിക്കുക
നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക
നാരുകള്‍ അടങ്ങിയ ഫ്രൂട്ട്‌സ് മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്‍കും
രാത്രി കട്ടിയുള്ള ഭക്ഷണം കഴിക്കാതിരിക്കുക
വറുത്തതും പൊരിച്ചതുമായ ഭക്ഷണം നിയന്ത്രിക്കുക
ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക