ധാരാളം എണ്ണയടങ്ങിയ ഭക്ഷണം കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

രേണുക വേണു| Last Modified ബുധന്‍, 14 ജൂണ്‍ 2023 (13:25 IST)

എണ്ണയടങ്ങിയ ഭക്ഷണം ആരോഗ്യത്തിനു അത്ര നല്ലതല്ല. ദഹനപ്രശ്‌നം, കൊളസ്‌ട്രോള്‍ തുടങ്ങിയവയ്ക്ക് എണ്ണയടങ്ങിയ ഭക്ഷണം കാരണമാകും. അതുകൊണ്ട് മിതമായ അളവില്‍ മാത്രമേ ഇത്തരം ഭക്ഷണ സാധനങ്ങള്‍ കഴിക്കാവൂ.

എണ്ണമയമുള്ള ഭക്ഷണ സാധനങ്ങള്‍ കഴിച്ച ശേഷം തണുത്ത സാധനങ്ങള്‍ കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക. ഐസ്‌ക്രീം പോലുള്ള തണുത്ത സാധനങ്ങള്‍ ഓയിലി ഫുഡിന് ശേഷം ഒരിക്കലും കഴിക്കരുത്. പൊതുവെ എണ്ണമയമുള്ള ഭക്ഷണ സാധനങ്ങള്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. അതിനൊപ്പം തണുത്ത സാധനങ്ങള്‍ കൂടി കഴിച്ചാല്‍ ദഹനപ്രക്രിയ സങ്കീര്‍ണമാകും.

എണ്ണയടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിച്ച ശേഷം ഒരു ഗ്ലാസ് മോരോ തൈരോ കുടിക്കുന്നത് നല്ലതാണ്. പ്രൊബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണം ദഹന വ്യവസ്ഥയെ ഉത്തേജിപ്പിക്കും. എണ്ണ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച ശേഷം ഇളം ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തെ സുഗമമാക്കാന്‍ സഹായിക്കും. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കില്‍ ചെറുകുടല്‍ ഭക്ഷണം ദഹിപ്പിക്കാന്‍ ഭക്ഷണത്തിലെ വെള്ളം വലിച്ചെടുക്കുകയും അത് നിര്‍ജ്ജലീകരണം, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :