സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (10:28 IST)
Charles III:
ബ്രിട്ടന്റെ ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു. ബക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസത്തിന് അടുത്തിടെ നടത്തിയ ചികിത്സയ്ക്കിടെയാണ് കാന്‍സര്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രോസ്‌റ്റേറ്റ് കാന്‍സറാണ് രാജാവിന് ബാധിച്ചതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ പൂര്‍ണമായ രോഗവിവരങ്ങള്‍ കൊട്ടാരം പുറത്തുവിട്ടിട്ടില്ല. പതിവ് ചികിത്സക്കിടെയാണ് കാന്‍സര്‍ ബാധിച്ചത് മനസിലായത്. ചികിത്സ തുടങ്ങിയിട്ടുണ്ട്. ചികിത്സ പൂര്‍ത്തിയാക്കി വേഗം സുഖം പ്രാപിക്കുമെന്നാണ് കരുതുന്നതെന്ന് കൊട്ടാരം അറിയിച്ചു. 75 കാരനായ ചാള്‍സ് രാജാവ് തിങ്കളാഴ്ച രാവിലെ നോര്‍ഫോക്കിലെ സാന്‍ഡ്രിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേക്ക് മടങ്ങി.
അദ്ദേഹം ഒരു ഔട്ട്പേഷ്യന്റ് ആയി ചികിത്സ ആരംഭിച്ചതായി കൊട്ടാരം പറയുന്നു. അതേസമയം രാജാവ് തന്റെ പൊതു പരിപാടികള്‍ മാറ്റിവച്ചിട്ടുണ്ട്. അര്‍ബുദത്തിന്റെ ഘട്ടത്തെക്കുറിച്ചോ രോഗനിര്‍ണയത്തെക്കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.