നിങ്ങളെ അലട്ടുന്ന സകല രോഗങ്ങള്‍ക്കും പാവയ്‌ക്ക കേമനാണ്

നിങ്ങളെ അലട്ടുന്ന സകല രോഗങ്ങള്‍ക്കും പാവയ്‌ക്ക കേമനാണ്

 Bitter , health , food , life style , പാവയ്‌ക്ക , ആരോഗ്യം , രോഗങ്ങള്‍ , പച്ചക്കറി
jibin| Last Modified ബുധന്‍, 28 നവം‌ബര്‍ 2018 (20:11 IST)
ശരീരത്തിന് എന്തെല്ലാമാണോ വേണ്ടത് അതെല്ലാം നല്‍കാനുള്ള കഴിവ് പാവയ്‌ക്കയിലുണ്ട്. എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങള്‍ ഉണ്ടെങ്കിലും കയ്‌പ് അനുഭവപ്പെടുന്നതിനാലാണ് മിക്കവരും പാവയ്‌ക്കയെ മാറ്റി നിര്‍ത്തുന്നത്.

ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, ബീറ്റാ കരോട്ടിൻ, കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന പാവയ്‌ക്ക നല്ലൊരു മരുന്ന് കൂടിയാണ്.

ആരോഗ്യ ഗുണങ്ങള്‍ ഉള്ളതു പോലെ തന്നെ ആസ്മ, ജലദോഷം, ചുമ എന്നിവയ്‌ക്ക് ആശ്വാസം നൽകാനും പാവയ്‌ക്കായ്‌ക്ക് കഴിവുണ്ട്. ചീത്ത കൊളസ്ട്രോൾ കുറയ്‌ക്കാന്‍, ശരീരഭാരം അമിതമാകുന്നത് തടയാന്‍, മുഖക്കുരു അകറ്റാന്‍ എന്നിവയ്‌ക്ക് പാവയ്‌ക്ക നല്ലതാണ്.

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ പാവയ്‌ക്ക കേമനാണ്. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം ശിരോ ചർമത്തിലുണ്ടാകുന്ന അണുബാധകള്‍ അകറ്റാൻ പാവയ്‌ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ക്ക് കഴിവുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :