കിഡ്‌നി സ്റ്റോൺ ഉള്ളവർ ചീര കഴിച്ചാൽ?

കിഡ്‌നി സ്റ്റോൺ ഉള്ളവർ ചീര കഴിച്ചാൽ?

Rijisha M.| Last Modified ബുധന്‍, 28 നവം‌ബര്‍ 2018 (17:37 IST)
ആരോഗ്യത്തിന് നല്ലത് മാത്രമേ വരുത്തൂ എന്നാണ് പണ്ട് മുതലേ നാം കേൾക്കുന്നത്. അപ്പോൾ പിന്നെ എപ്പോഴാണ് ചീര വില്ലനാകുന്നത്? അധികം ആളുകൾക്കും അറിയാത്ത ഒരു കാര്യമാണിത്. ചീര ചില സമയങ്ങളിൽ അസുഖങ്ങളെ വിളിച്ചുവരുത്തും.

അത് ഏന്തൊക്കെ രോഗങ്ങൾ എന്നല്ലേ. കിഡ്‌നി സ്റ്റോണ്‍ ഉള്ള ആളുകളില്‍ കാത്സ്യം, ഓക്‌സലേറ്റ് എന്നിവ അമിതമായി ശരീരത്തില്‍ ഉണ്ടാകാൻ പാടില്ല. എന്നാൽ ചീര കഴിക്കുന്നതിലൂടെ ഇവയൊക്കെ ശരീരത്തിൽ കൂടുതലായി വരും. അത് കല്ലുകൾ കൂടാൻ കാരണമായേക്കാം.

കൂടാതെ രക്തം നേർപ്പിക്കാൻ മരുന്ന് കഴിക്കുന്നവരും ശ്രദ്ധിക്കണം. എന്തിനെന്നല്ലേ? പറയാം... ചീരയില്‍ വിറ്റാമിന്‍-കെ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് രക്തം നേർപ്പിക്കാൻ മരുന്ന് കഴിക്കുന്നവർ ചീര കഴിക്കുന്നതിലൂടെ ശ്രദ്ധിക്കണമെന്ന് പറഞ്ഞത്. ഒരുവട്ടം വേവിച്ച ചീര വീണ്ടും ആവര്‍ത്തിച്ച് ചൂടാക്കുന്നത് നൈട്രേറ്റുകളെ, നിട്രേറ്റ് ആക്കി മാറ്റുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

ഇത് ചുവന്ന ചീരയായാലും പച്ച ചീരയായാലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :