രാത്രിയില്‍ നഗ്‌നമായി ഉറങ്ങിയാല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

Sleep Naked
അഭിറാം മനോഹർ| Last Modified ബുധന്‍, 3 ജൂലൈ 2024 (15:48 IST)
Sleep Naked
ആരോഗ്യകരമായ ഉറക്കം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. അതിനായി നിലവാരമുള്ള ഉറക്കം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. ഉറങ്ങുന്ന സമയത്ത് നഗ്നമായാണ് കിടക്കുന്നതെങ്കില്‍ അത് ഉറക്കത്തിന്റെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും എന്നതാണ് സത്യം.

നഗ്നമായി ഉറങ്ങുന്നത് ശരീരത്തിന്റെ താപനില ക്രമീകരിക്കാന്‍ സഹായിക്കുന്നു. കൂടാതെ ശരീരത്തിന്റെ രക്തചംക്രമണം ആരോഗ്യകരമാക്കുകയും ചെയ്യുന്നത്. രക്തചംക്രമണം ആരോഗ്യകരമാകുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇനി നിങ്ങള്‍ പങ്കാളിക്കൊപ്പമാണ് കിടക്കുന്നതെങ്കില്‍ സന്തോഷ ഹോര്‍മോണായ ഓക്സിടോസിന്‍ റിലീസ് ചെയ്യാന്‍ കാരണമാകുന്നു. ലൈംഗികാരോഗ്യത്തിനും രാത്രി നഗ്നമായി കിടക്കുന്നതാണ് നല്ലത്. എന്തെന്നാല്‍ രാത്രി നഗ്നമായി കിടക്കുന്നത് ബീജത്തിന്റെ അളവ് കൂടുതലാക്കുന്നു. മുറുകിയ അടിവസ്ത്രങ്ങള്‍ കാരണമുള്ള ഇന്‍ഫെക്ഷന്‍ ഒഴിവാക്കാനും രാത്രിയില്‍ നഗ്നമായി കിടക്കുന്നത് കൊണ്ട് സാധിക്കും. ഇത് കൂടാതെ സ്വന്തം ശരീരത്തെ പറ്റി അവബോധം മെച്ചപ്പെടുത്തുകയും ബോഡി പോസിറ്റിവിറ്റി വര്‍ധിക്കാനും സ്വയം ആത്മവിശ്വാസമുള്ളവരാകാനും സഹായയിക്കും. ഹോര്‍മോണല്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിനൊപ്പം ഉറക്കത്തിന്റെ നിലവാരവും നഗ്നമായി ഉറങ്ങുന്നതിലൂടെ മെച്ചപ്പെടുത്താനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :