മാനസിക സമ്മർദ്ദം കുറക്കാനും ഉറക്കക്കുറവിനും വെണ്ണ

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ജനുവരി 2020 (15:08 IST)
പാൽ ഒരു സമീകൃത ആഹാരമാണെന്ന് നമ്മൾ ചെറുപ്പം മുതൽ കേട്ടിരിക്കും. ആഹാരങ്ങളിൽ ചായയായും കാപ്പിയായും പാൽ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ പാൽ പോലെ മറ്റ് പാലുല്പന്നങ്ങൾ നമ്മൾ അത്രകണ്ട് ഉപയോഗിക്കാറില്ല. എന്നാൽ പാൽ പോലെ തന്നെ ഒട്ടേറെ ഗുണങ്ങൾ പാലിൽ നിന്നും ഉണ്ടാക്കുന്ന മറ്റ് ഉത്പന്നങ്ങൾക്കും ഉണ്ടെന്നതാണ് സത്യം.

ദിവസവും കഴിക്കുകയാണെങ്കിൽ എന്തെല്ലാം ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നതെന്ന് നോക്കാം.

ധാരാളം കാത്സ്യം അടങ്ങിയ ഭക്ഷണമാണ് വെണ്ണ. അതിനാൽ തന്നെ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് വെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്.പ്രതിരോധശേഷി വർധിപ്പിക്കാനും ഉത്തമമാണ് വെണ്ണ. കൂടാതെ ആർത്തവസമയത്തെ വയറ് വേദന,നടുവേദന എന്നിവയകറ്റാൻ വെണ്ണ ഉത്തമമാണ്. കൂടാതെ ആർത്തവം കൃത്യമാകാനും വെണ്ണ സഹായിക്കും.

കാത്സ്യം അടങ്ങിയതിനാൽ പല്ലുകളുടേയും എല്ലുകളുടേയും വളർച്ചക്ക് നല്ലതാണ് എന്നതു പോലെ അണുക്കളെ നശിപ്പിക്കുന്നതിനും വെണ്ണ കഴിക്കുന്നത് നല്ലതാണ്. മലബന്ധം തടയുന്നതിന് ഏറ്റവും നല്ലതാണ് വെണ്ണ. കൂടാതെ മാനസിക സമ്മർദ്ദം കുറക്കാനും ഉറക്കക്കുറവിനും വെണ്ണ കാൽപാദത്തിനടിയിൽ പുരട്ടുന്നത് നല്ലതാണ്. വിണ്ടുകീറിയ കാൽപാദങ്ങളിൽ ദിവസവും വെണ്ണ പുരട്ടിയാൽ ആശ്വാസം ലഭിക്കും.

കൂടാതെ ബീറ്റ കരാട്ടിൻ വെണ്ണയിൽ ധാരളമുള്ളതിനാൽ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാനും കണ്ണിന്റെ സംരക്ഷണത്തിനും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :