ഗർഭിണികൾ മുരിങ്ങയില കഴിക്കാൻ പറയുന്നത് എന്തുകൊണ്ട്?

ചിപ്പി പീലിപ്പോസ്| Last Modified ശനി, 2 നവം‌ബര്‍ 2019 (14:00 IST)
മുരിങ്ങയിലയെക്കുറിച്ച് പലരും പലതും പാടിനടക്കുന്നുണ്ട് നാട്ടില്‍ എന്നറിയാം. കര്‍ക്കിടകത്തില്‍ അത് കഴിക്കരുത് എന്നൊക്കെയാണ് മുന്നറിയിപ്പ്. എന്നാല്‍ മുരിങ്ങയിലയ്ക്ക് എന്തൊക്കെ ഗുണങ്ങളാണ് ഉള്ളതെന്ന് അറിയാമോ? അതിന്‍റെ സവിശേഷതകള്‍ പറഞ്ഞാല്‍ തീരില്ല.

നല്ലൊരു ആന്‍റി ഓക്സിഡന്‍റായതിനാല്‍ ചര്‍മ്മത്തിന്‍റെ കാന്തിയും ചെറുപ്പവും നിലനിര്‍ത്തുന്നതിനും കഴിക്കുന്നതിലൂടെ സാധിക്കും. ഗ്യാസിന്‍റെ ശല്യമുള്ളവര്‍ മുരിങ്ങയില നീരില്‍ ഉപ്പുചേര്‍ത്ത് കഴിച്ചാല്‍ മതിയാവും.

മുരിങ്ങയില ധാരാളമായി കഴിക്കുന്നത് ലൈംഗികാരോഗ്യത്തിന് സഹായകരമാണ്. ഗര്‍ഭിണികള്‍ മുരിങ്ങയില കഴിച്ചാല്‍ അത് ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തിന് ഗുണമായിത്തീരും.

ധാരാളം വൈറ്റമിന്‍ എ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കാഴ്ചശക്തി വര്‍ദ്ധിക്കുന്നതിന് മുരിങ്ങയില കഴിക്കുന്നത് ഉത്തമം. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മുരിങ്ങയില കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും മുരിങ്ങയില കഴിക്കാവുന്നതാണ്. ജീവിതശൈലീരോഗങ്ങളില്‍ ഒട്ടുമിക്കതിനും മുരിങ്ങയില ഒന്നാന്തരം മരുന്നാണ്.

ഹൃദയത്തിന്‍റെയും കരളിന്‍റെയും വൃക്കകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഉന്‍‌മേഷം പകരാന്‍ മുരിങ്ങയില സ്ഥിരമായി കഴിക്കുന്നതിലൂടെ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :