കിടക്കയിൽ മൂത്രമൊഴിച്ചതിനു ഹോസ്റ്റർ വാർഡന്റെ ക്രൂരപീഡനത്തിനു ഇരയായ നാലാം ക്ലാസുകാരൻ മരിച്ചു

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 30 ഒക്‌ടോബര്‍ 2019 (09:02 IST)
കിടക്കയില്‍ മുത്രമൊഴിച്ചതിന് മർദ്ദിച്ച കുട്ടിക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ഹാവേരിയിലാണ് സംഭവം. വിജയ മൃത്യുഞ്ജയ ഹിരേമത എന്ന കുട്ടിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്.

ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിച്ച നാലാം ക്ലാസുകാരനെ ഹോസ്റ്റൽ വാർഡൻ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വയറിലാണ് കുട്ടിയ്ക്ക് കൂടുതലും മര്‍ദ്ദനമേറ്റത്. ഇതിനെതുടര്‍ന്ന് കുട്ടി വാണി വിലാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം നില വഷളായതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ കുട്ടിയെ വിദഗ്ദ്ധ ചികിത്സക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ചയോടെ കുട്ടി മരിക്കുകയായിരുന്നു. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ ഹവേരി പൊലീസ് കേസെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :