കിടപ്പറയില്‍ ഈ പ്രശ്‌നമാണോ നിരാശപ്പെടുത്തുന്നത് ?; സ്‌ത്രീകള്‍ ശ്രദ്ധിക്കുക!

  life style , food , girl , women , ആരോഗ്യം , സ്‌ത്രീ , ലൈംഗികത
Last Updated: തിങ്കള്‍, 15 ജൂലൈ 2019 (14:49 IST)
ലൈംഗികതയോട് വിരക്തി തോന്നുന്ന അവസ്ഥ സ്‌ത്രീകളില്‍ കണ്ടു വരാറുണ്ട്. പങ്കാളിയോട് അടങ്ങാത്ത ഇഷ്‌ടം ഉണ്ടെങ്കിലും കിടപ്പറയില്‍ ആ അടുപ്പം പുലര്‍ത്താനാകുന്നില്ലെന്ന പരാതി സ്‌ത്രീകളില്‍ തന്നെയുണ്ട്.

നാല്‍പ്പത് വയസ് പിന്നിട്ട സ്‌ത്രീകളിലാണ് ലൈംഗിക വിരക്തി അമിതമായി കാണുന്നത്. ഇതിന് പ്രധാന കാരണം ആര്‍ത്തവം നിലയ്‌ക്കാന്‍ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ച് യോനിയിലെ ലൂബ്രിക്കേഷന്‍ കുറയുന്നതുമാണ് പ്രധാന കാരണം.

യോനിയില്‍ ലൂബ്രിക്കേഷന്‍ കുറയുന്നതും വേദനയും ചൂണ്ടിക്കാട്ടി ലൈംഗികതയോട് അകല്‍ച്ച കാണിക്കേണ്ടതില്ല. ഒരു ഡോക്‍ടറെ സമീപിച്ച് ആരോഗ്യകരമായ ലൂബ്രിക്കേഷന്‍ ഓയിലുകള്‍ വാങ്ങാന്‍ സാധിക്കും.

യോനിയില്‍ ലൂബ്രിക്കേഷന്‍ കുറയുന്നതിന് പല കാരണങ്ങളുണ്ട്. മെനോപോസ്, പ്രസവം, ശസ്ത്രക്രിയ, റെഡിയേഷന്‍ തെറാപ്പി എന്നിവ നടത്തിയ സ്ത്രീകള്‍ക്ക് ഈ പ്രശ്നം നേരിടാം.

ഈസ്ട്രജൻ തെറാപ്പിയാണ് സാധാരണ ഇതിനു പ്രതിവിധിയായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. വജൈനല്‍ ക്രീം, ടാബ്‌ലറ്റുകൾ എന്നിവയും നിര്‍ദേശിക്കാറുണ്ട്. പ്രായക്കൂടുതല്‍, പ്രമേഹം, വിഷാദം, ലൈംഗികബന്ധത്തിലെ താളപ്പിഴ എന്നിവയും ഇതിനു കാരണമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :