വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (13:06 IST)
നിശ്ചിത ഓവർ ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്താൻ തയ്യാറെടുത്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിയ്ക്ക്. എന്നാൽ ഒരു വ്യത്യാസമുണ്ട്. ഗ്രൗണ്ടിലായിരിയ്ക്കില്ല ഡിനേഷ് കർത്തിയ്ക്കിന്റെ പ്രവർത്തനം അത്രത്തോളം തന്നെ ആവേശമുണ്ടാകുന്ന കമന്ററി ബോക്സിലാണ് ഇന്ത്യയ്ക്കായി ദിനേശ് കാർത്തിക് ഇറങ്ങുന്നത്. ഗ്രണ്ടിലെ ആവേശം ഒട്ടും ചോരാതെ കാണികൾക്ക് വിശദീകരിയ്ക്കുക താന്നെ ലക്ഷ്യം. ടെസ്റ്റിന് ശേഷം ഇംഗ്ലണ്ടുമായുള്ള ഏകദിന ടി20 പരമ്പരകളിലാണ് കമറ്റേറ്ററുടെ വേഷത്തിൽ ദിനേഷ് കാർത്തിയ്ക്ക് എത്തുക.
നിലവിൽ വിമരമിയ്ക്കാത്ത താരങ്ങൾക്കും അന്താരാഷ്ട്ര മത്സരങ്ങളിൽ കമന്ററി പറയാൻ അവസരം ലഭിയ്ക്കാറുണ്ട്, ഇക്കൂട്ടത്തിൽ ഡിനേഷ് കാർത്തിയ്ക്കും എത്തും എന്നാണ് റിപ്പോർട്ടുകൾ. റോബിൻ ഉത്തപ്പയും, ഹർഭജൻ സിങ്ങുമെല്ലാം ഇത്തരത്തിൽ കമന്റേറ്റർമാരായി എത്തി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ആവേശംകൊള്ളിച്ചിട്ടുണ്ട്. മുൻ താരങ്ങളായ പാർത്ഥിവ് പട്ടേൽ, ഗൗതം ഗംഭിർ എന്നിവരെല്ലാം, അവതാരകരായും, കമന്റേറ്റർമാരായുമെല്ലാം സജീവ സാനിധ്യം അറിയിയ്ക്കുന്നുമുണ്ട്. നിലവിൽ വിജയ് ഹസാരതെ ട്രോഫി കളിയ്ക്കുന്ന ദിനേഷ് കാർത്തിക്കിന്റെ നായകത്വത്തിൽ മുശ്താഖ് അലി ട്രോഫി തമിഴ്നാട് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ വിക്കറ്റ് കീപ്പറ്റ് ബാറ്റ്സ്മൻ എന്ന പൊസിഷനിലേയ്ക്ക്, ഋഷഭ് പന്ത്, കെഎൽ രാഹുൽ, സഞ്ജു സാംസൺ, വൃദ്ധിമാൻ സാഹ എന്നിവർ ഉൾപ്പടെ യുവതാരങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട്. അതിനാൽ ഈ പൊസിഷനിലേയ്ക്ക് ഇനി ദിനേഷ് കാർത്തിക്ക് എത്തുക എന്നത് അസാധ്യമെന്നുതന്നെ പറയാം.