എന്തുകൊണ്ടാണ് ദിവസേന ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണുന്നത് ഒഴിവാക്കാമെന്ന് പറയുന്നത്

സിആര്‍ രവിചന്ദ്രന്‍| Last Updated: ഞായര്‍, 4 ഡിസം‌ബര്‍ 2022 (12:11 IST)
ദിവസേന ഒരു ആപ്പിള്‍ കഴിക്കൂ ഡോക്ടറെ കാണുന്നത് ഒഴിവാക്കൂ എന്ന ഇംഗ്‌ളീഷ് പഴമൊഴിയുടെ പൊരുള്‍ ജലാംശമുള്ള പഴങ്ങള്‍ കഴിച്ചാല്‍ ആരോഗ്യം നന്നാവും എന്നുതന്നെയാണ്. ആപ്പിള്‍ എന്നത് ഒരു ഉദാഹരണം മാത്രം. ആപ്പിളിന്റെ 98 ശതമാനവും ജലാംശമണ്. കലോറിയാവട്ടെ നന്നെ കുറവ്. അതേ വലുപ്പത്തിലുള്ള ലഡ്ഡുവോ മധുരപലഹാരങ്ങളോ കഴിച്ചാല്‍ കിട്ടുന്നതിന്റെ 20 ഇരട്ടി കുറവ്. ജലാംശമുള്ള ആഹാരം ശരീരത്തില്‍ അധികനേരം തങ്ങി നില്‍ക്കാതെ വേഗം പുറത്തു പോവുന്നു.

ശുദ്ധമായ പച്ചവെള്ളം കുടിക്കുന്നതാണ് നല്ലത്. അതു ശരീരം പെട്ടെന്ന് വലിച്ചെടുക്കുന്നു. കൊഴുപ്പ് ഉരുക്കാനും പച്ചവെള്ളത്തിനാണ് ശക്തികൂടുതല്‍. പക്ഷെ ചൂടുവെള്ളം കുടിക്കാനാണ് എളുപ്പം. ചുക്കുവെള്ളം, ജീരകവെള്ളം, കരിങ്ങാലി വെള്ളം, സൂപ്പ്, ചായ എന്നിങ്ങനെ ചൂടുവെള്ളം കുടിക്കുന്നത് നാം അറിയുകയേ ഇല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :