അനുബന്ധ വാര്‍ത്തകള്‍
- ഇനി രാജ്യത്ത് രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്താം, ആരോഗ്യമന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി
- വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആരോപണം നിഷേധിച്ച് സൂര്യ
- നടന് സൂര്യയെ ചവിട്ടിയാല്‍ ഒരു ലക്ഷം രൂപ; താരത്തെ റോഡില്‍ ഇറക്കില്ലെന്ന വെല്ലുവിളിയുമായി വണ്ണിയാര്‍ സമുദായം
- കുറ്റിപ്പുറത്ത് എട്ടുമാസം പ്രായമായ കുഞ്ഞും അമ്മയും പൊള്ളലേറ്റ് മരിച്ച നിലയില്‍
- കടന്നല് കുത്തേറ്റ് ബോധരഹിതനായി കിടന്ന ബൈക്ക് യാത്രികന് ദാരുണാന്ത്യം
ആരോഗ്യ രംഗത്ത് വലിയമാറ്റം; അവയവദാനത്തിന് ഗുണകരം
ഇനി രാജ്യത്ത് രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്താമെന്ന് ആരോഗ്യമന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. പോസ്റ്റുമോര്‍ട്ടം പകല്‍ വെളിച്ചത്തിലായിരിക്കണമെന്ന നിബന്ധനയാണ് മാറ്റിയിരിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്തരമൊരു നിയന്ത്രണം ഉണ്ടായിരുന്നത്. ഇത് ബ്രിട്ടീഷ് കാലത്തെ നിയമമായിരുന്നു. കേന്ദ്രമന്ത്രി മന്‍സുക് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഏതുസമയത്തും സൗകര്യമുള്ള ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താം. ഇത് അവയവദാനത്തിന് ഗുണകരമാകും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിരവധി നിവേദനങ്ങള്‍ ലഭിച്ചിരുന്നു. ഇതൊക്കെ പരിഗണച്ചാണ് തീരുമാനം.