കടുത്ത മദ്യപാനികള്‍ക്ക് ചികിത്സ അത്യാവശ്യം; മരുന്ന് നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Alcohol, Male Infertility, Liquor, Reasons For Infertility, Health News, Web Dunia Malayalam, Breaking News, Kerala News
Alcohol
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 26 ജൂണ്‍ 2024 (11:01 IST)
കടുത്ത മദ്യപാനികള്‍ക്ക് ചികിത്സ അത്യാവശ്യമാണ്. ചില മരുന്നുകള്‍ മദ്യപാനം ഉപേക്ഷിക്കാന്‍ സഹായിക്കും. ഇതോടൊപ്പം കൗണ്‍സിലിങും ആവശ്യമാണ്. ഡിസള്‍ഫിറാം എന്നമരുന്ന് മദ്യപാനം നിര്‍ത്തുന്നതിന് പണ്ടേ ഉപയോഗിക്കുന്ന മരുന്നാണ്. ഇത് ആള്‍ക്കഹോള്‍ മെറ്റബോളിസം സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മരുന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മദ്യപാനം ചെയ്താല്‍ ഓക്കാനവും ഛര്‍ദ്ദിയുമൊക്കെയുണ്ടാകും. മദ്യപാനം നിര്‍ത്തിയ ആളുകളില്‍ വീണ്ടും ശീലം ആവര്‍ത്തിക്കാതിരിക്കാന്‍ അകോംപ്രോസേറ്റ് എന്ന മരുന്ന് സഹായിക്കും. അമിത മദ്യപാനികളില്‍ നാല്‍ട്രെക്സോണ്‍ എന്ന മരുന്ന് മദ്യം കുടിക്കുന്നതിനുള്ള ആഗ്രഹത്തെ ഇല്ലാതാക്കും. ഈ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ പ്രയോഗിക്കാന്‍ പാടുള്ളു.

അതേസമയം ഇന്ന് ലോകലഹരി വിരുദ്ധ ദിനമാണ്. അതിനാല്‍ സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ ആണ്. മദ്യശാലകളും ബാറുകളും തുറക്കില്ല. ഐക്യരാഷ്ട്ര സംഘടന 1987 മുതലാണ് ജൂണ്‍ 26ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഈദിവസം ലോകത്തിന്റെ പലഭാഗത്തും ലഹരിക്കെതിരെ ബോധവത്കരണം നടക്കും.

ലോക ലഹരിവിരുദ്ധദിനത്തിന്റെ 2024 ലെ പ്രമേയം,'തെളിവുകള്‍ വ്യക്തമാണ്; പ്രതിരോധത്തില്‍ നിക്ഷേപിക്കുക' എന്നതാണ്. പ്രതിരോധത്തിന് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കാന്‍ സമൂഹത്തോടും നയരൂപീകരണക്കാരോടും ആഹ്വാനം ചെയ്യുകയാണ് പ്രമേയം. അതേസമയം ഇന്ന് സംസ്ഥാനത്തെ സ്വകാര്യ ബാറുകളും അടഞ്ഞുകിടക്കും. ലഹരി ഉപയോഗത്തില്‍ നിന്നും ചെറുപ്പക്കാരേയും മുതിര്‍ന്നവരേയും പിന്തിരിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഫലവത്തായിട്ടില്ലെന്നാണ് ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :