Sumeesh|
Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (14:42 IST)
ജെയ്പൂർ: രജസ്ഥനിലെ ജെയ്പൂരിൽ ഏഴുപേർക്ക് സിക വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു. സെപ്തംബർ 24ന് ഒരു സ്ത്രീക്ക് സിക വൈറസ് ബാധയുള്ളതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടീസ്ഥാനത്തിൽ രോഗലക്ഷനങ്ങൾ കാണിച്ചവരുടെ 22 സാമ്പിളികൾ പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചതിലാണ് ഏഴുപേർക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്.
സിക വൈറസ് സ്ഥിരീകരിക്കപ്പെട്ടവരിൽ ഒരാൾ ബീഹാർ സ്വദേശിയായ വിദ്യാർത്ഥിയാണ്. വൈറസ്സ് ബാധ സ്ഥിരീകരിക്കുന്നതിനു മുൻപ് ഇയൾ നാട്ടിൽ പോയി തിരികെ വന്നിരുന്നു. ഇത് കണക്കിലെടുത്ത് ബീഹാറിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ കുടുംബാഗങ്ങൾ ഇപ്പോൾ നിരീക്ഷണത്തിലാണ്
സിക പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആരോഗ്യ മന്ത്രാലയത്തോട് അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്. ജെയ്പൂരിൽ കൂടുതൽ പേർക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.