ഭിലായ് സ്റ്റീൽ പ്ലാന്റിൽ സ്ഫോടനം; ആറ്‌ പേർ മരിച്ചു, 14 പേർക്ക് പരിക്ക്

Sumeesh| Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (14:13 IST)
റായ്പൂർ: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭിലായ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 6 പേർ മരിച്ചു. 14 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രവിലെ 10..50 തോടുകൂടിയാണ് ചണ്ഡിഗഡിലെ ഭിലായ് പ്ലാന്റിൽ സ്ഫോടനമുണ്ടായത്.


പ്ലാന്റിലെ ഗ്യാസ് പൈപ്‌ലൈൻ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനത്തിനിടയാക്കിയ കരണം ഇതേവരെ വ്യക്തമായിട്ടില്ല. പൊലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ പ്ലാന്റിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :