ശബരിമല: പാർലമെന്റിലേക്കാണ് ബി ജെ പി മാർച്ച് നടത്തേണ്ടതെന്ന് കടകം‌പള്ളി സുരേന്ദ്രൻ

Sumeesh| Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (12:32 IST)
സ്ത്രീ പ്രവേശനത്തി പ്രതിഷേധിച്ച് പാർലമെന്റിലേക്കാണ് ബി ജെ പി മാർച്ച് നടത്തേണ്ടതെന്ന് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക് ലോങ് മാർച്ച് സംഘടിപ്പിക്കും എന്ന് ബി ജെ പി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

പ്രത്യക്ഷ സമരത്തിനില്ലെന്ന കോൺഗ്രസിന്റെ നിലപാട് സ്വാഗതം ചെയ്യുന്നു. സുപ്രീം കോടതി വിധിയിൽ നിയമനിർമ്മാണം നടത്തെണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. സി പി എം കോടതി വിധിയെ മറയാക്കി ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണ് എന്നാണ് ബി ജെ പി അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ ആരോപണം, ഒക്റ്റോബർ പത്തിന് സെക്രട്ടറിയേറ്റിലേക്ക് ലോങ് മാർച്ച് സംഘടിപ്പിക്കും എന്നാണ് ബി ജെ പി പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :