ഇടതുകൈ വേദന എപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണമാണോ?

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 മെയ് 2022 (14:02 IST)
ഇടതുകൈയില്‍ വേദന വരുന്നത് ഹൃദയാഘതത്തിന്റെ ഒരു ലക്ഷണമാണ്. എന്നാല്‍ എല്ലാ വേദനയും ഇങ്ങനെയാവണമെന്നില്ല. പൊതുവേ കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇടതുകൈയില്‍ വേദന വരാറുണ്ട്. കൂടാതെ തോളിന്റെ സ്ഥാനം തെറ്റിക്കിടന്നാലോ പരിക്കുപറ്റിയാലോ ഇത്തരത്തില്‍ വേദന വരാം. ഉറത്തില്‍ കിടക്കുന്നതിന്റെ പിഴവുമൂലവും ഇടതുകൈ വേദന അനുഭവപ്പെടാം. എന്നാല്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമ്പോള്‍ കൈവേദനയ്ക്ക് പുറമേ മറ്റുചില ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. വിയര്‍ക്കുക, ഓക്കാനം വരുക, ഉത്കണ്ഠ, രക്ത സമ്മര്‍ദ്ദം കുറയുക എന്നിവയൊക്കെ ഉണ്ടാകാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :