കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 30 മെയ് 2022 (09:00 IST)
ബിഗ് ബോസ് നാലാം സീസണില്‍(Bigg Boss) മത്സരാര്‍ത്ഥികളെ ഞെട്ടിച്ച് കമല്‍ഹാസന്‍ അതിഥിയായി എത്തിയിരുന്നു.വിക്രം പ്രമോഷന് വേണ്ടിയാണ് അദ്ദേഹം ഭാഗമായത്.
മത്സരാര്‍ത്ഥികളുടെ കലാ പ്രകടനവും കമലിന് വേണ്ടി ഉണ്ടായിരുന്നു.പത്തലെ പത്തലെ ഗാനത്തിന് എല്ലാവരും ചേര്‍ന്ന് നൃത്തം വെച്ചു.കഴിഞ്ഞ 2 സീസണുകളിലെ ഒരു മത്സരാര്‍ത്ഥിക്കും കിട്ടാത്ത ഭാഗ്യമാണ് ഇതെന്ന് ബിഗ് ബോസ് പ്രേക്ഷക കൂടിയായ സീരിയല്‍ താരം അശ്വതി പറയുന്നു.
അശ്വതിയുടെ വാക്കുകളിലേക്ക്
Dear contestants,
How blessed you all are.. ലക്ഷ്മിയേച്ചി പറഞ്ഞപോലെ ഇന്ത്യന്‍ സിനിമയുടെ രണ്ടു ഇതിഹാസങ്ങള്‍ മുന്നില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ എന്ത് പറയാന്‍ ആണ്. ഒരു പ്രേക്ഷക ആയ എനിക്ക് ഉണ്ടായ ഒരു രോമാഞ്ചിഫിക്കേഷന്‍ മൊമെന്റ് പറഞ്ഞറിയിക്കാന്‍ പറ്റില്ല.
കഴിഞ്ഞ 2 സീസണുകളിലെ ഒരു മത്സരാര്‍ത്ഥിക്കും കിട്ടാത്ത ഭാഗ്യം!അടിപൊളി.
ആഹ് ഒരു കാര്യം കൂടി പറഞ്ഞോട്ടെ..
ടാറ്റാ പപ്പിക്കുട്ടി