കണ്ണേ ഉറങ്ങുറങ്ങ്...

IFM
ഗര്‍ഭകാലങ്ങളില്‍ ആണ് സ്ത്രീകള്‍ ഉറങ്ങാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നതെന്ന് നാഷണല്‍ സ്ലീപ് ഫൌണ്ടേഷന്‍ നടത്തിയ സര്‍വ്വേ തെളിയിച്ചിരുന്നു. മറ്റുള്ള സമയങ്ങളിലേതിനെക്കാള്‍ ഉറക്കം നഷ്‌ടപ്പെടുന്നത് ഈ സമയങ്ങളിലാണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 78 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

ശാരീരികമായി വരുന്ന രൂപമാറ്റങ്ങളും, ഗര്‍ഭസ്ഥ ശിശുവിന്‍റെ ചലനങ്ങളും, കൂടാതെ മാനസികമായി ഉണ്ടാകുന്ന ഉത്‌കണ്ഠയുമൊക്കെയാണ് ഇക്കാലത്തെ ഉറക്കമില്ലായ്മയ്ക്ക് കാരണം. എങ്കിലും, കഴിയുന്നതും ഈ സമയങ്ങളില്‍ സ്ത്രീകള്‍ നന്നായി ഉറങ്ങണമെന്നാണ് വൈദ്യമേഖല നല്‍കുന്ന നിര്‍ദ്ദേശം. അമ്മയുടെ ഉറക്കം കുഞ്ഞുവാവയുടെ അരോഗ്യത്തെയും ബാധിക്കുമെന്നതിനാല്‍ അമ്മ നന്നായി ഉറങ്ങിയിരിക്കണം.

WEBDUNIA|
ഉറക്കം അനാവശ്യമായി നഷ്‌ടപ്പെടുന്നവര്‍ തങ്ങളുടെ ജീവിത ശൈലികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നായിരിക്കും. അതിന് ഏറ്റവുമാദ്യം ചെയ്യേണ്ടത് സമ്മര്‍ദ്ദം കുറയ്ക്കുക എന്നതു തന്നെയാണ്. മനസ് സ്വതന്ത്രമാകുമ്പോള്‍ തന്നെ ഉറക്കം പടിവാതില്‍ക്കലെത്തും. പിന്നെ, സ്ഥിരമായി വ്യായാമം ചെയ്യുക, പകലുറങ്ങുന്ന സ്വഭവം ഉണ്ടെങ്കില്‍ അത് മാറ്റുക എന്നതും ശാന്തമായ ഉറക്കം ലഭിക്കുന്നതിന് സഹായകമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :