ഗര്‍ഭിണിയായിരിക്കുന്ന അവസരത്തില്‍, കൊതിയുടെ പേരില്‍ ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍ ഏറെ കഴിക്കുന്നത് ഗര്‍ഭം അലസാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍.
ഈ വിഭവങ്ങളില്‍ കൂടിയ അളവില്‍ അടങ്ങിയ ട്രാന്‍സ് ഫാറ്റ് ഗര്‍ഭം അലസാനുള്ള സാദ്ധ്യത 52 ശതമാനം വരെ അധികമാണത്രേ. ഏകദേശം 104 അമ്മമാരെ നിരീക്ഷിച്ചതില്‍ നിന്നാണ് ഈ നിഗമനത്തില്‍ എത്തിയത്.
ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണിനെ പ്രതിരോധിക്കാന്‍ കഴിയുന്നതാണത്രേ ഈ കൊഴുപ്പ്. ഇത് ഗര്‍ഭം അലസാന്‍ കാരണമാകുന്നു. ഇത്തരം ഭക്ഷണങ്ങള്‍ കൂടിയ അളവില്‍ കഴിക്കുന്നത് കുട്ടിയ്ക്കു ദോഷം ചെയ്യുമന്ന് ഗവേഷകര്‍ കണ്ടെത്തുന്നു.
WEBDUNIA|
വിറ്റാമിന്‍ ഡിയുടെ അളവില്‍ ഉണ്ടാകുന്ന അഭാവവും ഗര്‍ഭമലസാന്‍ കാരണമാകും.