സ്‌ത്രീകളിലെ വന്ധ്യത; പിസിഒഡി അകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ

സ്‌ത്രീകളിലെ വന്ധ്യത; പിസിഒഡി അകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ

Rijisha M.| Last Modified വ്യാഴം, 22 നവം‌ബര്‍ 2018 (11:48 IST)
എന്താണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്? 70% സ്‌ത്രീകളിലും വന്ധ്യതയ്‌ക്ക് കാരണമാകുന്ന രോഗാവസ്ഥയാണിത്. ഗര്‍ഭം ധരിക്കേണ്ട പ്രായത്തില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ സ്ത്രീകളില്‍ പിസിഒഡി
ബാധിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.

സ്ത്രീകളുടെ അണ്ഡാശയത്തിനെയും പ്രത്യുല്‍പ്പാദന അവയവങ്ങളെയും സാരമായിതന്നെ ബാധിക്കുന്ന രോഗമാണിത്. കൂടാതെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെയും പ്രൊജസ്‌ട്രോണിന്റെയും ഉല്‍പ്പാദനം കുറക്കുകയും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്റെ ഉല്പാദനം കൂട്ടുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി മേല്‍ച്ചുണ്ടിലും താടിയിലുമുള്ള അമിത രോമ വളര്‍ച്ച, ക്രമം തെറ്റിയ ആര്‍ത്തവം, അമിത രക്തസ്രാവം എന്നിവ ഉണ്ടാകുകയും ചെയ്യുന്നു.

ഇതിന്റെ പ്രധാന കാരണങ്ങൾ മാറുന്ന ജീവിതരീതി തന്നെയാണ്. കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. വ്യായാമം ഇല്ലാതിരിക്കുമ്പോഴും മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോഴും ഈ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുന്നു.

മേല്‍ച്ചുണ്ടിലും താടിയിലുമുളള അമിത രോമ വളര്‍ച്ച, അമിത വണ്ണം, ആര്‍ത്തവത്തിലെ വ്യതിയാനം, ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ട്, മുഖത്തെ അമിത മുഖക്കുരു, അമിത രക്തസ്രാവം, കഴുത്തിന് പിന്നില്‍ കറുത്ത പാടുകള്‍ രൂപപ്പെടുക തുടങ്ങിയവയൊക്കെ ഇതിന്റെ പ്രധാനകാരണങ്ങളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :