ജാസ്‌മിന്‍ ഫിറോസ്|
Last Modified ബുധന്‍, 6 നവംബര്‍ 2019 (21:00 IST)
ആരോഗ്യ - സൌന്ദര്യ സംരക്ഷണത്തിൽ
വെള്ളരിക്ക ഏറ്റവും പ്രധാനപ്പെട്ട ഒരു ഒറ്റമൂലി തന്നെയാണ്. ശരീരത്തിനകത്തും പുറത്തും ഒരുപോലെ ഗുണങ്ങൾ തരുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക കഴിക്കുന്നതും ചർമ സംരക്ഷണത്തിനായി ചർമത്തിന് പുറത്ത് ഉപയോഗിക്കുന്നതും ഒരുപോലെ ഗുണകരമാണെന്ന് സാരം.
വൈറ്റമിൻ സി, ഫോളിക് ആസിഡ് അയൺ എന്നിവയുടെ നിലയ്ക്കാത്ത ഉറവിടമാണ് വെള്ളരിക്ക. ധാരാളം ആന്‍റി ഓക്സിഡന്റുകളും വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും വെള്ളരിക്ക കഴിക്കുന്നത് ചർമ്മത്തെ ഏറെ തിളക്കമുള്ളതും യുവത്വം നിലനിർത്തുന്നതുമാക്കി മാറ്റും. ഇത് ആരോഗ്യ സംരക്ഷണത്തിനും ഏറെ നല്ലതാണ്. വെള്ളരിക്ക ദിനവും കഴിക്കുന്നത് ശരീരത്തിൽ നിർജലീകരണം തടയുകയും ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ പുറംതള്ളുന്നതിനും സഹായിക്കും.
ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും ഉത്തമമായ ഒരു പച്ചക്കറി കൂടിയാണിത്. വെള്ളരിക്കയുടെ നീര് ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിന് സഹയിക്കും. മുഖക്കുരുവിനെ ചെറുക്കുന്നതിനും ഉത്തമമായ ഒരു മാർഗംകൂടിയാണിത്. കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റുന്നതിന് വെള്ളരിക്ക അരിഞ്ഞ് കണ്ണിന് മുകളിൽ വക്കാം. കണ്ണിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.