ഒമ്പത് വർഷം നീണ്ട പ്രണയം, രജിസ്റ്റർ വിവാഹം; ഐ പി എം കിട്ടിയപ്പോൾ കൂടുതൽ സ്ത്രീധനമുള്ള പെണ്ണിനെ കെട്ടണമെന്ന് യുവാവ്; ഭാര്യയുടെ പരാതി

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 30 ഒക്‌ടോബര്‍ 2019 (12:33 IST)
രണ്ടാമത് വിവാഹം ചെയ്യാൻ ഒന്നാം ഭാര്യയോട് ഒഴിഞ്ഞ് പോകണമെന്ന ആവശ്യവുമായി ഐ പി എസ് ഉദ്യോഗസ്ഥനായ ഭർത്താവ് ഭീഷണിപ്പെടുത്തുന്നതായി പരാതി. ഹൈദരാബാദ് സ്വദേശി ബ്രിദുല ഭാവന എന്ന 28കാരിയാണ് ഭർത്താവ് വെങ്കട്ട മഹേശ്വര റെഡ്ഡിയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒൻപത് വർഷം നീണ്ട പ്രണയത്തിനു ശേഷം കഴിഞ്ഞ വർഷമാണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുന്നത്. 2019ൽ ഐപിഎസ് സെലക്ഷൻ നേടിയ മഹേശ്വർ നിലവിൽ മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ ട്രെയിനിങിലാണ്. എന്നാൽ, മസൂറിൽ പോയശേഷം ഭർത്താവ് തന്നെ ഒഴിവാക്കുകയാണെന്ന് യുവതി പരാതിയിൽ പറയുന്നു.

ജോലി ഉറപ്പായതോടെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ജീവിതത്തിൽ നിന്നും ഒഴിഞ്ഞ് പോകണമെന്ന ആ‍വശ്യമാണ് ഭർത്താവ് ഇപ്പോൾ ഉന്നയിക്കുന്നതെന്ന് യുവതി പറയുന്നു. താൻ ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാൽ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിക്കുന്നില്ല എന്നാണ് ഇപ്പോൾ യുവാവ് പറയുന്നതത്രേ.

ഉയർന്ന ജാതിയിൽ നിന്നും കൂടുതൽ സ്ത്രീധനം ലഭിക്കുന്ന മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനായി തന്നെ അവഗണിക്കുകയാണെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ബ്രിദുലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മഹേശ്വറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :