ഷേവിംഗ് പഴങ്കഥയാകും; പകരം ജെല്‍ വരുന്നു!

WEBDUNIA|
PRO
PRO
ജോലിത്തിരക്കിനിടയില്‍ ഷേവ് ചെയ്യാന്‍ സമയം കിട്ടുന്നില്ലെന്നോര്‍ത്ത് വിഷമം വേണ്ട. ഷേവ് ചെയ്ത് നേരം കളയാതെ തന്നെ ഇനി സുന്ദരനാകാം. പറഞ്ഞുവരുന്നത് രോമവളര്‍ച്ച തടയുന്ന ഒരു ജെല്ലിനെക്കുറിച്ചാണ്. ഈ ജെല്‍ ക്ലിക്കായാല്‍ ഷേവിംഗ് പഴങ്കഥയാകുമെന്നാണ് പെന്‍‌സില്‍‌വാനിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. മീശയും താടിയും വളരുന്നത് തടയാന്‍ ജെല്‍ പുരട്ടിയാല്‍ മാത്രം മതി.

സിഡോഫോവിര്‍ എന്ന മരുന്നില്‍ നിന്നാണ് ഈ റബ്-ഓണ്‍ ജെല്‍ തയ്യാ‍റാക്കുന്നത്. വര്‍ഷങ്ങളായി എയിഡ്സ് ചികിത്സകള്‍ക്ക് ഉപയോഗിച്ചുവരുന്ന മരുന്നാണ് സിഡോഫോവിര്‍. ഈ മരുന്ന് ഉപയോഗിക്കുന്ന പുരുഷന്മാരുടെ മുഖത്ത് രോമവളര്‍ച്ച കുറയുന്നത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇങ്ങനെയൊരു കണ്ടുപിടുത്തത്തിലേക്കുള്ള വഴിതുറന്നത്.

പുരുഷന്മാര്‍ക്ക് മാത്രമല്ല, രോമവളര്‍ച്ച തടയാന്‍ സ്ത്രീകള്‍ക്കും ജെല്‍ ഉപയോഗിക്കാം. ജെല്ലിന്റെ പ്രാരംഭഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ചില ഘട്ടങ്ങള്‍ കൂടി ബാക്കിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ‘ആര്‍ക്കൈവ്സ് ഓഫ് ഡെര്‍മറ്റോളജി‘ എന്ന ജേര്‍ണലില്‍ ആണ് ഈ വിവരങ്ങള്‍ ഉള്ളത്.

English Summary: Shaving could soon be a thing of the past, say scientists who claim to have developed a rub-on gel which could keep men stubble-free.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :